സ്ഥിരമായി വേദനസംഹാരികള്‍ കഴിച്ചാല്‍

ശക്തമായ വേദന പ്രതിരോധിക്കാന്‍ വേദനസംഹാരികള്‍ കഴിക്കുന്നവരറിയുക. ഒരോ ദിവസവും നിങ്ങള്‍ ശരീരത്തെ കൊന്നുകൊണ്ടിരിക്കുകയാണ്. കാരണം സ്ഥിരമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരിക
പ്രവര്‍ത്തനത്തെ തകരാറിലാക്കും.

പെയിന്‍കില്ലര്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സംഭവിക്കുന്നത്.

1, സ്ഥിരമായി വേദനസംഹാരി കഴിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം തകരാറിലാക്കും.

2, തുടര്‍ച്ചയായി കഴിച്ചാല്‍ അള്‍സറിന് കാരണമാകും ഇത് വയറുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും.

3, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക്കാരണമാകാം.

4, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഇതുവഴി ക്രമംതെറ്റിയ മാസമുറ, രോഗപ്രതിരോധശേഷിക്കുറവ്, ശരീരഭാരം കുറയുക ഡിപ്രഷന്‍, ലൈംഗിക താല്‍പര്യക്കുറവ് എന്നിവയുണ്ടാകാം.

5, സ്ഥിരമായി ഉപയോഗിക്കുന്നത് ദഹനപ്രക്രിയ തകരാറിലാക്കും.

6, മാനസികസമ്മര്‍ദ്ദം ക്രമാതിതാമായി ഉയരാം.

7, തൊണ്ട്, വായ എന്നിവിടങ്ങളില്‍ ശക്തമായ വരള്‍ച്ച് അനുഭവപ്പെടാം.

8, തലവേദനയും ശര്‍ദ്ധിയും ഉണ്ടാകാം.