സ്പെയിനിൽ നടന്ന കാളപ്പോരിന്റെ ഭീകര ദൃശ്യങ്ങൾ

സ്പെയിനിലെ Pamplona തെരുവുകളിൽ ഈ വർഷം നടന്ന കാളപ്പോര് ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു .

3 bull fight

സ്പെയിനിലെ പംപ്ലോണയില്‍ നടന്ന കാളപ്പോര് മത്സരം ഭീതിതമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. പോരിനൊരുങ്ങി നില്‍ക്കുന്ന ഭീകരന്‍ കാളകളെ അഴിച്ചു അതിനു പിന്നില്‍ ഓടുന്ന ഘട്ടമാണ് ചോരക്കളമായി അവസാനിച്ചത്. വയറിലൂടെയും തോളിലൂടെയും തുടയിലൂടെയും മറ്റും കാളകളുടെ കൊമ്പുകള്‍ തുളച്ചു കയറുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തായിട്ടുണ്ട്. സംഭവത്തില്‍ 20 വയസ്സുള്ള അമേരിക്കക്കാരന് ഗുരുതരമായി പരിക്കെറ്റിട്ടുണ്ട്. 550 ഓളം കിലോ ഭാരമുള്ള കാളകള്‍ ആണ് മത്സരത്തിനു എത്തിയിരുന്നത്.

ആളുകളെ കുത്തിമലര്‍ത്തിയും ചുഴറ്റിയെറിഞ്ഞും ചിതറിച്ചും മുന്നേറിയ കാളക്കൂറ്റന്മാര്‍ അക്ഷരാര്‍ഥത്തില്‍ തെരുവു കൈയടക്കി. ഒരാള്‍ നാല്‍പതു സെക്കന്‍ഡോളം കാളയുമായി മല്ലിട്ടശേഷമാണ് രക്ഷപ്പെട്ടത്. ഇതുവരെ നടന്നിട്ടുള്ളതില്‍ അങ്ങേയറ്റത്തെ രക്തം ചിന്തിയ കാളയോട്ടമായിരുന്നു ഇതെന്നും വിലയിരുത്തുന്നു. എല്ലാ വര്‍ഷവും നടക്കുന്ന കാളയോട്ടം കാണാനും പങ്കെടുക്കാനും ലോകമെമ്പാടുനിന്നുമുള്ള ആളുകള്‍ എത്താറുണ്ട്. എന്നാല്‍, മൃഗപീഡനത്തിന്റെ പേരില്‍ വളരെയധികം വിമര്‍ശനം നേരിടുന്ന ആഘോഷവുമാണിത്.

1911 മുതലുള്ള കണക്കില്‍ 15 പേരെങ്കിലും കാളയോട്ടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 200 നും 300 നും ഇടയ്ക്ക് ആളുകള്‍ക്ക് എല്ലാവര്‍ഷവും പരുക്കേല്‍ക്കാറുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന കാളകളേയാണ് പിന്നീട് കാളപ്പോരിനായി എത്തിക്കുന്നത്. ഇവിടെവച്ച് ഇവ കൊല്ലപ്പെടുകയും ചെയ്യും. നമ്മുടെ സ്വന്തം അയല്‍പക്കമായ തമിഴ്നാട്ടിലും ഇത്തരം ഒരു മത്സരം നിലവിലുണ്ട്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വരുടെ ചിത്രങ്ങളും വീഡിയോയും കണ്ടു നോക്കൂ.

2 bull fight

4 bull fight

5 bull fight

6 bull fight

6 bull fight2

8 bull fight

9 bull fight

10 bull fight

11 bull fight

12 bull fight

13 bull fight

bull fight 1

വീഡിയോ ഇവിടെ കാണൂ