സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ 15 വിദഗ്ദ നിര്‍ദേശങ്ങള്‍

സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് ഏത് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിനോട് ചോദിച്ചാലും ഉടനെ കിട്ടും ഉത്തരം. ‘ബാറ്ററി ബാക്അപ് കുറവാണ്’.
ഫോണ്‍ സ്മാര്‍ട്ട് ആയതില്‍ പിന്നെ മൊത്തത്തി‍ല്‍‍ സ്മാര്‍ട്ട് ആയെങ്കിലും ബാറ്ററിയുടെ കാര്യത്തില്‍ പഴയ ഫോണ്‍ തന്നെയാണ് സ്മാര്‍ട്ട്. കാരണം സ്മാര്‍ട്ട് ഫോണുകള്‍ നിങ്ങള്‍ ഉപയോഗിക്കാത്ത സമയത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ അത് സ്വയം ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങളുടെ ഫോണ്‍ ബാറ്ററി തിന്നു കൊണ്ടിരിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവലായെങ്കിലും ബാറ്ററി നില നിര്‍ത്താന്‍ അധിക സ്മാര്‍ട്ട്ഫോണുകള്‍ക്കും കഴിവുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഏതാണ്ട് 20 മണിക്കുറോളം നല്ല സ്മാര്‍ട്ട്ഫോണുകള്‍ക്ക് ജീവിച്ചിരിക്കും. അതായത് രാവിലെ ചാര്‍ജ് ചെയ്ത ഫോണ്‍ നിങ്ങള്‍ ഉറങ്ങുന്നതിന് ഉറങ്ങാന്‍ പാടില്ല. അങ്ങനെ നിങ്ങളുടെ ഫോണ്‍ ബാറ്ററി തീര്‍ന്ന് പോകുന്നുണ്ടെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ഗവേഷകര്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തിയ ബാറ്ററി സേവിങ് തന്ത്രങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.
ആദ്യം മാസങ്ങളായി ഉപയോഗിക്കാത്ത ആപുകള്‍ ഡിലീറ്റ് ചെയ്യാം
നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ നിരവധി ആപുകള്‍ ഇന്‍സ്ററാള്‍ ചെയ്തിട്ടുണ്ടാവും. എന്നാല്‍ ഇവയില്‍ ചില ആപുകള്‍ വല്ലപ്പോഴും ഉപയോഗിക്കുന്നവയും ചിലത് മാസങ്ങളായി ഉപയോഗിക്കാത്തവയും ആയിരിക്കും. നിങ്ങള്‍ ഈ ആപുകള്‍ ഉപയോഗിക്കുന്നില്ലെങ്കിലും അവ ബാക് ഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. ലോക്കേഷന്‍ ട്രാക്ക് ചെയ്ത് അവ പുഷ് നോട്ടിഫിക്കേഷന്‍ അയച്ചു കൊണ്ടിരിക്കും.
ഫോണ്‍ ബാറ്ററിയുടെ വലിയൊരു ഭാഗം നിങ്ങളറിയാതെ തിന്ന് കൊണ്ടിരിക്കുന്ന ഇത്തരം ആപുകളെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.
ആന്‍‍ഡ്രോയ്‍്ഡ് ഒഎസില്‍ ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം
Settings —>Apps —>Uninstall
ഐഒഎസില്‍ ആപില്‍ ടാപ് ചെയ്ത് പിടിച്ച് ക്ലോസ് ചെയ്യുക

2 . അത്യാവശ്യമില്ലാത്ത ആപുകളുടെ ബാക്കഗ്രൌണ്ട് ഡാറ്റ ഡിസേബിള്‍ ചെയ്യുക
ഫോണിലെ അധിക ആപുകളും ബാക്ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവയാണ്. ഇവ നിങ്ങളുടെ ഇമെയിലും ഫോണ്‍ കോണ്ടാക്റ്റുകളുമായി സിങ്ക് ചെയ്ത് കൊണ്ടിരിക്കും. ഇവയില്‍ എപ്പോഴും ഉപയോഗിക്കാത്ത ആപുകളുടെ ബാക്ഗ്രൌണ്ട് ഡാറ്റ ഡിസേബിള്‍ ചെയ്യുന്നത് ബാറ്ററി കൂടുതല്‍ സമയം നില്‍ക്കാന്‍ നല്ലാതാണ്.
ആന്‍‍‍ഡ്രോയ്‍്ഡ് ഫോണുകളില്‍ ഓരോ ആപുകളുടെയും ബാക്ഗ്രൌണ്ട് ഡാറ്റ നിര്‍ത്തി വെക്കാന്‍ പറ്റും.
Go to Settings—>Data usage ആപ് സെലക്ട് ചെയ്യുക താഴെ restrict background data ഓഫ് ചെയ്യുക
മൊബൈല്‍ ഡാറ്റ ഉപയാഗം കുറക്കാനും ഇത് നല്ലതാണ്.
Settings—>General—>Background App Refresh, and select apps to turn off

3. ആപ്ലിക്കേഷനുകള്‍ നിരന്തരം ക്ലോസ് ചെയ്യാതിരിക്കുക
തുറന്നിരിക്കുന്ന ആപുകള്‍ ക്ലോസ് ചെയ്യുന്നത് ബാറ്ററി ലാഭിക്കാം എന്ന ധാരണ അധിക സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കുമുണ്ട്. സത്യത്തില്‍ ഇത് നിങ്ങളുടെ ബാറ്ററിയുടെ ലൈഫ് കുറക്കുകയാണ് ചെയ്യുന്നത്. അധികം ഉപയോഗിക്കുന്ന ആപുകള്‍ തുറന്ന് വെച്ച് പിന്നീട് തുറക്കുമ്പോള്‍ അധികം ബാറ്ററി ഉപയോഗിക്കാതെ തന്നെ നിര്‍ത്തി വെച്ച സ്ഥലത്ത് നിന്ന് തന്നെ തുടങ്ങാം. എന്നാല്‍ നിരന്തരം ആപ് ക്ലോസ് ചെയ്താല്‍ ഓരോ സമയത്തും കൂടുതല്‍ ബാറ്ററി ഉപയോഗിച്ചാണ് ഇവ തുറന്ന് വരിക.
ഗവേഷണം തെളിയിക്കുന്നത് നിങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന ആപുകള്‍ ക്വിറ്റ് ചെയ്യുന്നത് ആഴ്ചയിലൊരിക്കലാക്കിയാല്‍ കൂടുതല്‍ ബാറ്ററി ലാഭിക്കാന്‍ സാധിക്കും. കൂടുതല്‍ ഉപയോഗിക്കുന്ന ആപുകള്‍ തുറന്ന് തന്നെ കിടന്നോട്ടെ.
4. ആപ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുക
ആന്‍ഡ്രോയ്ഡിലേയും ഐഒഎസിലേയും പല ആപുകളും സ്വയം പുഷ് നോട്ടിഫിക്കേഷന്‍ അയച്ചു കൊണ്ടിരിക്കുന്നവയാണ്. ആപുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാനാണിത്.
ആവശ്യമില്ലാത്ത് ഈ നോട്ടിഫിക്കേഷന്‍ ക്ലോസ് ചെയ്യുന്നതാണ് നിങ്ങള്‍ക്കും ഫോണിനും നല്ലത്.
ഐഒഎസില്‍
Settings—>Notifications അത്യാവശ്യമുള്ള ആപുകളൊഴിച്ച് ബാക്കി എല്ലാ നോട്ടിഫിക്കേഷനും തടയുക.
ആന്‍‍ഡ്രോയ്ഡില്‍ ആപ് നോട്ടിഫിക്കേഷനില്‍ (Settings—>Sound & notification—>App notifications) ഓരോ ആപ്ലിക്കേഷനിലും പ്രേത്യേകം പ്രത്യേകം നോട്ടിഫക്കേഷന്‍ നിര്‍ത്തിവെക്കാനും പ്രയോറിറ്റി മാറ്റാനും പറ്റും.
5. ഫോണ്‍ ഇമെയില്‍ ചെക്ക് ചെയ്യേണ്ട സമയം കൂട്ടുക (ഐഒഎസ്)
ഐഒഎസില്‍ ബാറ്ററി ലൈഫ് കുറക്കുന്ന പ്രധാനപ്പെട്ട ഫീച്ചറാണ് ഫോണ്‍ നിരന്തരം ഇമെയില്‍ ചെക്ക് ചെയ്യുന്നത്. പുഷ് നോട്ടിഫിക്കേഷനായും പ്രമോഷനല്‍ മെയിലുകളായും നിരന്തരം മെയിലുകള്‍ നിങ്ങളുടെ ഇമെയിലിലേക്ക് എത്തുന്നുണ്ട്. ഓരോ കുറഞ്ഞ സമയത്തും നിങ്ങളുടെ ഫോണ്‍ ഇമെയിലുകള്‍ ചെക്ക് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറക്കും.
ഒന്നുകില്‍ ഫോണ്‍ മെയില്‍ ചെക്ക് ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുക. അല്ലെങ്കില്‍ ഇമെയില്‍ പരിശോധന മാനുവലാക്കി സെറ്റ് ചെയ്യുക.
On iOS, go to Settings—>Mail, Contacts, Calendars—>Fetch New Data
6. ലൊക്കേഷന്‍ സര്‍വീസ് ഓഫ് ചെയ്യുക
ബാക്ഗ്രൌണ്ട് ഡാറ്റയെ പോലെയും പുഷ് നോട്ടിഫിക്കേഷനെ പോലെയും പതുക്കെ ഫോണ്‍ ബാറ്ററി കുടിച്ച് തീര്‍ക്കുന്ന കാര്യത്തില്‍ വിരുതനാണ് ലൊക്കേഷന്‍ സര്‍വീസും. ജിപിഎസ് ഫോണ്‍ ബാറ്ററി തിന്നുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഗൂഗിള്‍ മാപില്‍ നിങ്ങളുടെ ഫോണ്‍ നില്‍ക്കുന്ന സ്ഥലം ട്രാക് ചെയ്തു കൊണ്ടിരിക്കലാണ് ലൊക്കേഷന്‍ സര്‍വീസിന്റെ ജോലി.
നിങ്ങള്‍ നില്‍ക്കുന്ന സ്പോട് എപ്പോഴും അറിയേണ്ട ആവശ്യമില്ല എങ്കില്‍, ഫോണ്‍ കുറച്ച് കൂടി ജീവിച്ചിരിക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പെട്ടെന്ന തന്നെ ലൊക്കേഷന്‍ സര്‍വീസ് ഓഫ് ചെയത് വെക്കുക.
On iOS, go to Settings—>Privacy—>Location Services
ഐഒഎസില്‍ ഈ സര്‍വീസ് മൊത്തമായും ആവശ്യമില്ലാത്ത ആപുകളുടെ ലൊക്കേഷന്‍ സര്‍വീസ് പ്രത്യേകവും ഓഫ് ചെയ്യാം‌
On Android, go to Settings—>General–>Location
7. ഓട്ടോ ബ്രൈറ്റനെസ് / ഡിം സ്ക്രീന്‍ ഓഫ ചെയ്യുക
ഫോണിലെ വലിയ സ്ക്രീനില്‍ കൂടുതല്‍ തെളിമയോടെ സ്ക്രീന്‍ കാണാന്‍ തന്നെയാണ് ഭംഗി. എന്നാല്‍ ഫോണ്‍ ബാറ്ററിക്ക് ആയുസ് കുറവാണ് എന്ന പ്രശ്നം വീണ്ടും ആവര്‍ത്തിക്കരുത്.
സ്ക്രീന്‍ ബ്രൈറ്റനെസ് കുറച്ച് നോക്കു നിങ്ങളുടെ കണ്ണുകള്‍ അത് അ‍‍ഡ്ജസ്റ്റ് ചെയ്യും. കൂടെ ബാറ്ററി കൂടുതല്‍ ഈടും നില്‍ക്കും.

On iOS, go to Settings—>Display & Brightness. Turn off Auto-Brightness, and then dim the display using the slider.

On Android, go to Setting—>Display, and turn off Adaptive Brightness. Then tap on Brightness level and adjust to your preference.

8. വൈബ്രേഷന്‍ ഓഫ് ചെയ്യുക

ഫോണ്‍ റിങ് ശബ്ദത്തിനൊപ്പം വൈബ്രേഷന്‍ കൂടി ഓണാക്കി വെക്കുന്നവരാണ് അധികവും. ഫോണ്‍ ബാറ്ററിയെ സംബന്ധിച്ചേടത്തോളം ഫോണ്‍ റിങ് ചെയ്യാന്‍ എടുക്കുന്ന ചാര്‍ജിനേക്കാള്‍ വളരെ കൂടുതല്‍ ചാര്‍ജ് ഫോണിനെ വിറപ്പിക്കാന്‍ ആവശ്യമുള്ളത്. ബാറ്ററിയുടെ ആയുസ് അല്‍പം കൂടി കൂട്ടണമെന്നുണ്ടെങ്കില്‍‍ വൈബ്രേറ്റര്‍ ഓഫ് ചെയ്തു വെക്കുക.

On iOS, go to Settings—>Sounds, and then switch off the two vibrate toggles at the top of the menu.

On android, go to Settings —> Sound & notification —> Also vibrate for calls

കൂടാതെ ഹോം സ്ക്രീനില്‍ വോള്യം കീ ഉപയോഗിച്ചും നിങ്ങളുടെ മുന്‍ഗണന സെറ്റ് ചെയ്യാവുന്നതാണ്.

9. സ്‍ലീപ് / ഓട്ടോലോക് സമയം കുറക്കുക

നിങ്ങളുടെ ഫോണിന്റെ ‍ഡിസപ്ലെ ബാറ്ററി കുടിച്ച് വറ്റിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്. അതു കൊണ്ട് തന്നെ ഫോണ്‍‍ ഉപയോഗത്തിലില്ലാത്ത സമയത്ത് ഡിസ്‍പ്ലെ ഓഫാകുന്നതാണ് നല്ലത്. സ്‍ലീപ് / ഓട്ടോലോക്ക് സമയം കുറച്ച് വെച്ചാല്‍ ഫോണ്‍ ലോക്കാക്കാന്‍ മറന്ന് പോകുന്നത് പ്രശ്നമാക്കേണ്ടതില്ല.

ഐഒഎസില്‍ ഒരു മിനുറ്റും ആന്‍‍ഡ്രോയ്‍ഡില്‍ പരമാവധി അര മിനുറ്റും ആക്കി സെറ്റ് ചെയ്യുക.

On Android, go to Settings—>Display—>Sleep

On iOS, go to Settings—>General—>Auto-Lock.

10. ബ്ലൂടുത്ത് ഓഫാക്കുക

പണ്ടത്തെ പോലെയല്ല ഇന്ന് സ്മാര്‍ട്ട ഫോണുകള്‍ മറ്റ് പല ഉപകരണങ്ങളുമായും (കാര്‍ സൌണ്ട് സിസ്റ്റം, ഫോണ്‍ ടിവി റിമോര്‍ട്ട് ആയി ഉപയോഗിക്കുന്നത്) കണക്ട് ചെയ്യാന്‍ ബ്ലുടൂത്ത് അത്യവശ്യമാണ് സിസ്റ്റം, ഇന്ന് ബ്ലുടൂത്ത് കാര്യമായി ബാറ്റിറി ഉപയോഗിക്കുന്നില്ലെങ്കിലും ആവശ്യമില്ലെങ്കില്‍ ഇത് ഓഫ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതാണ്.

On iOS, swipe up from the bottom of your screen and tap the Bluetooth icon in the middle.

On Android, go to Settings—>Bluetooth and toggle it off.

11. സാംസങ് മോടറോള ഫോണുകളില് ഇരുണ്ട ബാക്ഗ്രൌണ്ട് സെറ്റ് ചെയ്യുക

നിങ്ങളുടെ ഫോണുകള്‍ക്ക് AMOLED ഡിസ്‍പ്ലെയാണെങ്കല് ഇരുണ്ട ബാക്ഗ്രൌണ്ട് ഉപയോഗിക്കുന്നത് ബാറ്ററി ലാഭിക്കാന്‍ നല്ലതാണ്.

Most of Samsung and Motorola’s most popular phones use AMOLED displays, while most other manufacturers do not.

അധിക സാംസങ്, മോടറോള ഫോണുകളിലും AMOLED ഡിസ്‍പ്ലെയോട് കൂടിയാണ് വിപണിയിലെത്തുന്നത്.

12. ബാറ്ററി തീരെ ഇല്ലാതാകുന്നത് വരെ കാത്തിരിക്കേണ്ട

പണ്ട് മുതലേ കേട്ട് പതിഞ്ഞ ഒരു ഉപദേശമാണ് ഫോണ്‍ ബാറ്ററി തീരാനുകുന്നത് വരെ കാത്തിരിന്ന് പിന്നെ മുഴുവനായി ചാര്‍‍ജ് ചെയ്യുക എന്നത്. പുതിയ സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് വിദഗ്ദ അഭിപ്രായം. ചാര്‍ജ് ചെയ്യാന്‍ സൌകര്യം കിട്ടുമ്പോഴൊക്കെ ബാറ്ററി നിറക്കുന്നത് കൊണ്ട് ഫോണിന് ഒരു പ്രശ്നവും വരില്ല.

13. സിഗ്നല്‍ ശക്തി ശ്രദ്ധിക്കുക

മൊബൈല്‍ ഓപറേറ്ററുടേയോ വൈഫൈയുടേയോ സിഗ്നല്‍ ദുര്ബലമായിരിക്കുന്നത് ഫോണിന് കൂടുതല് ബുദ്ധിമുട്ടാണ്. പറ്റുമെങ്കല്‍ Airplane Mode ഓണാക്കുക അല്ലെങ്കില് ഫോണ്‍ സിഗ്നല് ശക്തി കൂടിയ സ്ഥലത്തേക്ക് മാറി നില്‍ക്കുക

14. ആന്‍ഡ്രോയ്‍ഡ ഫോണുകളില്‍ ബാറ്ററി സേവര്‍ ഉപയോഗിക്കുക

ഈ അടുത്ത കാലത്തിറങ്ങിയ അധിക സ്മാര്‍ട്ട്ഫോണുകളിലും ബാറ്ററി സേവിങ് മോഡ് ഉണ്ട്. ഇത് ഓണാക്കി വെക്കുന്നത് ബാറ്ററി മണിക്കുറുകള്‍ നീണ്ടു നില്‍കാന്‍ ഉപകരിക്കും.

Go to Settings—>Battery and click on the three dots in the upper right corner.

15. Off line mode / Airplane mode അനിവാര്യ ഘട്ടത്തില്‍ ഉപയോഗിക്കുക

ബാറ്ററി തീരെ തീര്‍ന്ന് പോകുന്ന അവസ്ഥയിലാണെങ്കില് ഫോണ്‍ ചത്തു പോകാതിരിക്കാന്‍ പതിനെട്ടാം അടവായി Airplane mode / Off line mode ഓണാക്കുക.