സ്റ്റുഡൻസ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

ഉമിക്കുപ്പ ∙ സെന്റ് മേരീസ് ഹൈസ്കൂളിൽ സ്റ്റുഡൻസ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ സല്യൂട്ട് സ്വീകരിച്ചു. സിഐ: ഡി. ഓമനക്കുട്ടൻ, എസ്ഐ: ജർലിൻ വി. സ്കറിയ, മാനേജർ ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഹെഡ്മാസ്റ്റർ ഒ.എ. ആന്റണി, പിടിഎ പ്രസിഡന്റ് റെജി മഠത്തിക്കുന്നേൽ, എഎസ്ഐ: ഹനീഫ, സിപിഒമാരായ രേഖ റാം, സിജോ ഏബ്രഹാം, ബ്ലസി ജോസഫ് എന്നിവരാണു പരിശീലനം നൽകിയത്.