സ്വാഗതംചെയ്തു

കാഞ്ഞിരപ്പള്ളി: കേരള വിശ്വകര്‍മസഭ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതിനെ താലൂക്ക് യൂണിയന്‍ സ്വാഗതം ചെയ്തു.

പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണനാചാരിയുടെ അധ്യക്ഷതയില്‍ സെക്രട്ടറി പി.എസ്. സന്തോഷ്, ബോര്‍ഡംഗങ്ങളായ കെ.ടി. ബാബു, വി.ആര്‍. രവികുമാര്‍, സി.കെ. ഉത്തമന്‍, ട്രഷറര്‍ എം. മുരളീധരന്‍, വൈസ് പ്രസിഡന്റുമാരായ എ.പി. ശശി, കെ.എസ്. സോമന്‍, ജോയിന്റ് സെക്രട്ടറിമാരായ പി.എം. മഞ്ചേഷ്. പി.എം. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.