സ്വാതന്ത്ര്യദിനാഘോഷം നടത്തും

മുണ്ടക്കയം ലയണ്‍സ് ക്ലബ്ബിന്റെ സ്വാതന്ത്ര്യദിനാഘോഷം നടത്തും. രാവിലെ 9നു ക്ലബ് അങ്കണത്തില്‍ പ്രസിഡന്റ് ഡോ എന്‍.എസ്.. ഷാജി ദേശീയ പതാക ഉയര്‍ത്തും. സെക്രട്ടറി ഷാജി ഷാസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടർന്ന് മധുരം വിതരണം ചെയ്യും

മുണ്ടക്കയം: ചിറ്റടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തും. രാവിലെ 9ന് പതാക ഉയര്‍ത്തും. പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രൊഫ. കെ.കെ.ജോഗേഷ് പ്രബന്ധാവതരണം നടത്തും. ബോബി.കെ.മാത്യു, ജോർജ്ജ് സെബാസ്റ്റ്യൻ, എൻ.പി സോമൻ, കെ.എൻ സുധാകരൻ തുടങ്ങിയവർ പ്രസംഗിക്കും.