സ്വീകരണം നൽകി….

കാഞ്ഞിരപ്പള്ളി : കോൺഗ്രസ് മണ്ഡലം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ടി. എം ജോണിക്കും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട നായിഫ് ഫൈസിക്കും ഐ എൻ ടി യു സി പേട്ട കവല യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻറ് റസിലി തേനംമാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഉദ്‌ഘാടനം ചെയ്തു .യോഗത്തിൽ ഷിബിലി മണ്ണാറക്കയം, പി എൻ നൈസാം, റസിലി ആനിത്തോട്ടം, നൗഷാദ് കാവുങ്കൽ, നാസർ കാന്താരി, ശരത്, നിവിൻ, അഷറഫ് , ഹാഷിം പട്ടിമറ്റം, ജോർജ് കുട്ടി കൂവപ്പള്ളി, ഷാഹുൽ, ഷക്കീർ എന്നിവർ പുതിയ പ്രസിഡൻറുമാരെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗിച്ചു