സ്വീ​ക​ര​ണം ഇ​ന്ന്

പൊ​ൻ​കു​ന്നം: എ​രു​മേ​ലി പേ​ട്ട​കെ​ട്ടി​നെ​ത്തു​ന്ന ആ​ല​ങ്ങാ​ട്ടു​സം​ഘ​ത്തി​ന്‍റെ ര​ഥ​ഘോ​ഷ​യാ​ത്ര​യ്ക്ക് വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​ന്ന് സ്വീ​ക​ര​ണം ന​ൽ​കും. വൈ​കു​ന്നേ​രം 4.30ന് ​പൂ​വ​ര​ണി മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ര​ഥ​യാ​ത്ര എ​ത്തും. അ​ഞ്ചി​ന് പൈ​ക ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം, 5.30ന് ​എ​ലി​ക്കു​ളം ഭ​ഗ​വ​തി​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​മു​ണ്ട്.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ​ന​മ​റ്റം ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലാ​ണ് ആ​ദ്യ​സ്വീ​ക​ര​ണം. തു​ട​ർ​ന്ന് വെ​ളി​യ​ന്നൂ​ർ ശാ​സ്താ​ക്ഷേ​ത്രം, ഇ​ള​ങ്ങു​ളം മു​ത്താ​ര​മ്മ​ൻ കോ​വി​ൽ, പൊ​ൻ​കു​ന്നം പു​തി​യ​കാ​വ്, മ​ണ​ക്കാ​ട്ട് ഭ​ദ്രാ​ക്ഷേ​ത്രം, ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്രം, ചെ​റു​വ​ള്ളി ദേ​വി​ക്ഷേ​ത്രം, പൂ​ത​ക്കു​ഴി ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്രം, ചേ​ന​പ്പാ​ടി മ​ഹാ​ല​ക്ഷ്മി കാ​ണി​ക്ക​മ​ണ്ഡ​പം, ചേ​ന​പ്പാ​ടി ശാ​സ്താ​ക്ഷേ​ത്രം, പ​രു​ന്ത​ന്മ​ല ശ്രീ​ദേ​വി വി​ലാ​സം കാ​ണി​ക്ക​മ​ണ്ഡ​പം, പ​രു​ന്ത​ന്മ​ല അ​യ്യ​പ്പ​സേ​വാ​സ​മാ​ജം, വി​ഴി​ക്കി​ത്തോ​ട് അ​ന്ന​ദാ​ന​സ​മി​തി എ​ന്നി​വി​ട​ങ്ങ​ളി​ലും ഭ​ക്ത​ർ ര​ഥ​യാ​ത്ര​യ്ക്ക് വ​ര​വേ​ൽ​പ്പ് ന​ൽ​കും.