സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കാ​ൻ ഓ​ട പൊ​ളി​ക്കു​ന്നു: എ​തി​ർ​പ്പു​മാ​യി വ്യാ​പാ​രി​ക​ൾ

എ​രു​മേ​ലി: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു സ്വ​കാ​ര്യ ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ലേ​ക്ക് വ​ഴി നി​ർ​മി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്ത് വ​ക ഓ​ട പൊ​ളി​ച്ച് സ്ലാ​ബ് പാ​കി പു​ന​ർ നി​ർ​മി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം. ഇ​ത് സം​ബ​ന്ധി​ച്ച് കെ​ട്ടി​ടം ഉ​ട​മ​യു​ടെ അ​പേ​ക്ഷ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് ല​ഭി​ച്ച​തോ​ടെ എ​തി​ർ​പ്പു​മാ​യി ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ളെ​ത്തി.

സ്റ്റാ​ൻ​ഡി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ വാ​ട​ക ന​ൽ​കി ക​ട​ക​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് എ​തി​ർ​പ്പ് അ​റി​യി​ച്ച് ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​യി​ടെ നി​ർ​മി​ച്ച സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ വ​ഴി ന​ൽ​കി​യാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ട​മു​റി​ക​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് വ്യാ​പാ​ര ന​ഷ്ടം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് പ​റ​യു​ന്നു.