സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്

സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 

ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ബ​സു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ വേ​ണ്ടി കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം ലം​ഘി​ച്ചാ​ണു പൊ​തു​ജ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. 

പൊ​തു ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ലോ​ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്കി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ച് ബ​സു​ക​ൾ​ക്കു സ​ർ​വീ​സ് അ​നു​മ​തി ന​ല്കി​യി​രി​ക്കു​ന്ന​തും ഉ​യ​ർ​ന്ന യാ​ത്ര​ക്കൂ​ലി ഈ​ടാ​ക്കാ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തും. അ​ധി​കൃ​ത​ർ ന​ല്കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

ബ​സ് ജീ​വ​ന​ക്കാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ സ്റ്റോ​പ്പു​ക​ളി​ൽ നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ നി​യ​മം ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.