സ്‌കൂള്‍ വാര്‍ഷികം

കോരുത്തോട്: സെന്റ് ജോര്‍ജ് യുപിസ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. ഒന്നിന് രാവിലെ പത്തിന് എല്‍കെജി, യുകെജി വാര്‍ഷികത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. സിജോ പന്നലക്കുന്നേലിന്റെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ് സണ്ണി വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. തോമസുകുട്ടി സെബാസ്റ്റിയന്‍, ഗ്രേസിക്കുട്ടി ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാപരിപാടികള്‍. രണ്ടിന് ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന സമ്മേളനത്തില്‍ മാനേജര്‍ മാത്യു പനച്ചിക്കലിന്റെ അധ്യക്ഷതയില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കുറിയില്‍ ഉദ്ഘാടനം ചെയ്യും. തോമസുകുട്ടി സെബാസ്റ്റിയന്‍, ജെസി വി.എം., സി.എന്‍. തങ്കച്ചന്‍, പി.കെ. സുധീര്‍, ഫാ. സിജോ പന്നലക്കുന്നേല്‍, സക്കീര്‍ ഹുസൈന്‍, റെനി സെബാസ്റ്റ്യന്‍, രത്‌നമ്മ രവീന്ദ്രന്‍, സിന്ധു കെ. ജോസ്, തോമസ് എബ്രാഹം, ജോയി എബ്രാഹം, പോള്‍ ആന്റണി, മാത്യു തോമസ്, സണ്ണി വാണിയപ്പുരയ്ക്കല്‍, ജൂബി ജോര്‍ജ്, സിസിലി ജോസഫ്, റോയല്‍ ഷിജി, അഞ്ജു ബിജു, ജോസഫ് മാത്യു, സിറിയക് ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.