സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതയാത്ര ഒരുക്കാന്‍ കുടുംബശ്രീ ട്രാവല്‍സ്‌.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതയാത്ര ഒരുക്കാന്‍ കുടുംബശ്രീ വനിതകള്‍ തന്നെ സാരഥികളാകുന്ന പദ്ധതിയാണ്‌ കുടുംബശ്രീ ട്രാവല്‍സ്‌.

2772200 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ തിരുവനന്തപുരം നഗരപരിധിയില്‍ രാവിലെ ആറ്‌ മുതല്‍ രാത്രി എട്ട്‌ വരെ ഇവരുടെ സേവനം ലഭ്യമാകും. കുടുംബസമേതം എത്തുന്നവര്‍, സ്‌ത്രീകള്‍ എന്നിവര്‍ക്ക്‌ ട്രാവല്‍സിന്റെ നാനോടാക്‌സി സേവനം ഉപയോഗപ്പെടുത്താം.

കുടുംബശ്രീ അംഗങ്ങളായ ഡ്രൈവര്‍മാര്‍ക്ക്‌ പ്രതേ്യകപരിശീലനം നല്‍കിയിരുന്നു. ഇവരുടെ സുരക്ഷയ്‌ക്കായി വാഹനത്തില്‍ ജി.പി.എഫ്‌. സംവിധാനമുണ്ട്‌. ഡ്രൈവറുടെ സീറ്റിന്റെ രണ്ടുവശവും ഇരുമ്പ്‌ ഷീറ്റുകൊണ്ട്‌ മറച്ചിട്ടുമുണ്ട്‌. വനിതാഡ്രൈവര്‍മാര്‍ക്ക്‌ പ്രതേ്യകയൂണിഫോമും തിരിച്ചറിയല്‍കാര്‍ഡുമുണ്ടാകും. 2.5 ലക്ഷം രൂപയുടെ നാനോടാക്‌സിക്ക്‌ 50,000 രൂപ വീതം സബ്‌സിഡിയും രണ്ട്‌ ലക്ഷം രൂപ വീതം കാനറാബാങ്ക്‌ വായ്‌പയുമാണ്‌.

1-web-kudumba-shree-travels