സൗജന്യ നേത്രചികിത്സാ ക്യാമ്പ്

ചോറ്റി: പബ്ലിക് ലൈബ്രറി, കട്ടപ്പന സെന്റ് ജോണ്‍സ് ആസ്​പത്രി, ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവ ചേര്‍ന്ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഞായറാഴ്ച ചോറ്റി ലൈബ്രറി ഹാളില്‍ നടത്തും.

തിമിരമുണ്ടെന്ന് സംശയിക്കുന്നവര്‍ ഓപ്പറേഷനായി ആസ്​പത്രിയിലേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പോടെ ക്യാമ്പില്‍ എത്തണം. കണ്ണട ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണ്ണട വിതരണം ചെയ്യും. തിമിരരോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി നൂതനമായ തുന്നല്‍ഇടാത്ത ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി കുരീക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ഡയസ് കോക്കാട്ട് നിര്‍വഹിക്കും