സൗജന്യ നേത്രചികിത്സാ ക്യാമ്പ്

കപ്പാട്: കത്തോലിക്ക കോണ്‍ഗ്രസ് കപ്പാട് യൂണിറ്റ്, കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയിലെ നേത്ര ചികിത്സാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 8.30 മുതല്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടക്കും. ക്യാമ്പില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങുന്ന 12 അംഗ മെഡിക്കല്‍ ടീം നേത്രസംബന്ധമായ എല്ലാ രോഗങ്ങളും സൗജന്യമായി പരിശോധിക്കുന്നതും തിമിര ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗികള്‍ക്ക് സൗജന്യമായി ഓപ്പറേഷന്‍ നടത്തിക്കൊടുക്കുന്നതുമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ രജിസ്ട്രേഷന്‍ സെന്ററുകളില്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കത്തോലിക്ക കോണ്‍ഗ്രസ് കപ്പാട് യൂണിറ്റ് പ്രസിഡന്റ് ജോബി തെക്കുംചേരിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി തോമസ്, ഹെഡ്മിസ്ട്രസ് സെലീനാമ്മ ജേക്കബ്, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, കാഞ്ഞിരപ്പള്ളി ഫൊറോന പ്രസിഡന്റ് ജോസ് മടുക്കക്കുഴി, സ്‌കൗട്ട് മാസ്റ്റര്‍ വി.എം. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. വിശദ വിവരങ്ങള്‍ക്ക് -9400662125, 9447601351