സൗജന്യ നേത്ര ചികിത്സ ക്യാമ്പ്

പൊൻകുന്നം . ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്കിന്റെയും പൊൻകുന്നം ഇന്ദിര സ്മൃതി ട്രസ്റ്റ്ന്റെയും സംയുക്താഭിമുഖ്യത്തിൽ , പൈക ലയൺസ്‌ കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർ മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നേത്ര പരിശോധന ക്യാമ്പ് നവംബർ 10 -)൦ തീയതി ഞായറാഴ്ച രാവിലെ 8 .30 മുതൽ 12 .30 വരെ ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്കിന്റെ പൊൻകുന്നം ശാഖയോടനുബന്ധിച്ചുള്ള CSCB ക്ലിനിക്കൽ ലബോറട്ടറി ഹാളിൽ വച്ച് നടത്തുന്നു .ബാങ്ക് പ്രസിഡന്റ് ശ്രീ .പി .എൻ ദാമോദരൻ പിള്ള ക്യാമ്പ് ഉൽഘാടനം ചെയ്യും .ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക . ഫോൺ .9446666971 , 9446301731 .