സൗ​ജ​ന്യ പി​എ​സ്‌​സി കോ​ച്ചിം​ഗ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ പ​ള്ളി കോ​മ്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ത​യ്ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 2020 ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പി​എ​സ്‌​സി, യു​പി​എ​സ്‌​സി, റെ​യി​ൽ​വേ അ​ട​ക്ക​മു​ള്ള വി​വി​ധ കേ​ന്ദ്ര -സം​സ്ഥാ​ന മ​ത്സ​ര പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. പ്ല​സ്ടു ലെ​വ​ൽ, ഡി​ഗ്രി ലെ​വ​ൽ ര​ണ്ട് റെ​ഗു​ല​ർ ബാ​ച്ച് തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യും, ഒ​രു ഹോ​ളി​ഡേ ബാ​ച്ച് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു മാ​സ​മാ​ണ് ബാ​ച്ചി​ന്‍റെ കാ​ലാ​വ​ധി. 80 ശ​ത​മാ​നം സീ​റ്റു​ക​ൾ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും 20 ശ​ത​മാ​നം സീ​റ്റു​ക​ൾ മ​റ്റു ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 20. പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​ർ 22. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​ക​ൾ നി​ർ​ദി​ഷ്ട ഫോ​മി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, ആ​ധാ​ർ കാ​ർ​ഡ് ന​മ്പ​ർ, ര​ണ്ടു പാ​സ്പോ​ർ​ട്ട്‌ സൈ​സ് ഫോ​ട്ടോ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ ഫോ​റം www.minority welfare.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും ഓ​ഫീ​സി​ൽ നി​ന്നും ല​ഭ്യ​മാ​ണ്. ഫോ​ൺ: 04828-202069, 9447512032, 9947066889