സൗ​ജ​ന്യ വൃ​ക്ക​രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പും സെ​മി​നാ​റും

കാ​ഞ്ഞി​ര​പ്പ​ള്ളി: മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക കി​ഡ്‌​നി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ സൗ​ജ​ന്യ​വൃ​ക്ക​രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പും മാ​ര്‍​ഗ​നി​ര്‍​ദേ​ശ സെ​മി​നാ​റും ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന​ ക്യാ​മ്പി​ല്‍ വൃ​ക്ക​രോ​ഗ നി​ര്‍​ണ​യ​ത്തി​നാ​യി സി​റം ക്രി​യാ​റ്റി​ന്‍, യൂ​റി​ന്‍ ആ​ല്‍​ബു​മി​ന്‍, ബ്ല​ഡ്ഷു​ഗ​ര്‍ എ​ന്നീ ലാ​ബ്‌​ടെ​സ്റ്റു​ക​ള്‍ സൗ​ജ​ന്യ​മാ​യി ചെ​യ്യു​ന്ന​താ​ണ്. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ഫി​സി​ഷ​ന്‍, ഡ​യ​റ്റീ​ഷ്യ​ന്‍ എ​ന്നി​വ​രു​ടെ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും വൃ​ക്ക​രോ​ഗം നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി നെ​ഫ്രോ​ള​ജി​സ്റ്റി​ന്‍റെ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും ല​ഭി​ക്കു​ന്ന​താ​ണ്. നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. ​ജി​ജി ജോ​സ​ഫ് സെ​മി​നാ​ര്‍ ന​യി​ക്കും. വൃ​ക്ക​രോ​ഗം വ​രാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക്യാ​മ്പി​ല്‍ ന​ല്‍​കും. പ​ങ്കെ​ടു​ക്കു​വാ​ന്‍ പേ​രു​ക​ള്‍ മു​ന്‍​കൂ​ട്ടി ആ​ശു​പ​ത്രി എ​ന്‍​ക്വ​യ​റി വി​ഭാ​ഗ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ൺ – 04828201300, 201301.