സീറ്റ് തര്‍ക്കം: ജോസഫിനെ പിന്തുണച്ച്‌ യൂത്ത് ഫ്രണ്ട് അധ്യക്ഷന്‍; സ​ജി മ​ഞ്ഞ​ക്ക​ട​മ്പ​ലി​ന് “ക്യാ​ൻ​ഡി​ഡേ​റ്റ് സി​ൻ​ഡ്രോ​’മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് എം

ലോക്സഭാ സീറ്റ് തര്‍ക്കത്തില്‍ പി.ജെ ജോസഫിനെ പിന്തുണച്ച്‌ കേരളാ കോണ്‍ഗ്രസ് എം യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞകടമ്ബന്‍. പാര്‍ട്ടിയില്‍ ഭിന്നത ഒഴിവാക്കാന്‍ ജോസഫിന് സീറ്റ് നല്‍കണമായിരുന്നു. ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മാണി സീറ്റ് നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വിഷയത്തില്‍ യൂത്ത് ഫ്രണ്ടിന്‍റെ അഭിപ്രായം ചോദിച്ചിരുന്നില്ല. ജില്ലാ നേതൃത്വം രാത്രിയില്‍ നിവേദനം കൊടുക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം രീതിയിലായിരുന്നില്ല സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരുന്നതെന്നും സജി മഞ്ഞകടമ്ബന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പി.​ജെ.​ജോ​സ​ഫി​ന് സീ​റ്റ് ന​ൽ​ക​ണ​മാ​യി​രു​ന്നു​വെ​ന്ന് വാ​ദി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് യു​വ​ജ​ന വി​ഭാ​ഗം നേ​താ​വി​നെ ത​ള്ളി സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ രം​ഗ​ത്ത്. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ലാ​ണ് ജോ​സ​ഫി​ന് സീ​റ്റ് ന​ൽ​ക​ണ​മാ​യി​രു​ന്നു​വെ​ന്ന് വാ​ദി​ച്ച​ത്. ഇ​തി​നെ​യാ​ണ് സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ ത​ള്ളി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് പി​ടി​പെ​ടു​ന്ന “ക്യാ​ൻ​ഡി​ഡേ​റ്റ് സി​ൻ​ഡ്രോം’ എ​ന്ന രോ​ഗ​മാണ് മ​ഞ്ഞ​ക്ക​ട​മ്പി​ലി​ന് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത് പ​റ​ഞ്ഞു.

മോ​ഹ​ഭം​ഗ​വും വി​ജി​ല​ൻ​സ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​ലു​ള്ള ജാ​ള്യ​ത​യും മ​റ​ക്കു​ന്ന​തി​നാ​ണ് സ്ഥി​രം സ്ഥാ​നാ​ർ​ഥി മോ​ഹി​യാ​യ മഞ്ഞക്കടമ്പിൽ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

കു​റ​ച്ചു​കാ​ല​മാ​യി വി​രു​ദ്ധ ചേ​രി​യി​ൽ നി​ന്നു കൊ​ണ്ട് പാ​ർ​ട്ടി​യെ പി​ന്നി​ൽ​നി​ന്ന് കു​ത്തി​ക്കൊ​ണ്ടി​രു​ന്ന ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വ​ക്താ​വാ​യി പ്ര​വ​ർ​ത്തി​ച്ചു​ വ​രി​ക​യാ​യി​രു​ന്നു സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ര​ള​യാ​ത്ര​യി​ൽ നി​സ​ഹ​ക​രി​ച്ച​തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. പാ​ർ​ട്ടി ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ബോ​ധ്യം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​വ​സ​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​യു​മാ​യി സ​ജി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്- ജ​യ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.