സ​ഞ്ചാ​ര സൗ​ക​ര്യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത്‌ ഉ​പ​രോ​ധം

മു​ണ്ട​ക്ക​യം: സ​ഞ്ചാ​ര സൗ​ക​ര്യ​ത്തി​നാ​യി പ​ന്ത്ര​ണ്ടേ​ക്ക​ർ നി​വാ​സി​ക​ൾ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്‌ ഉ​പ​രോ​ധി​ച്ചു.

10 മാ​സം മു​മ്പു പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ത​ക​ർ​ന്ന റോ​ഡ് പ​ണി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ന്ത്ര​ണ്ടേ​ക്ക​ർ പ്ര​ദേ​ശ​ത്തെ 56 വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി വ​ഴി​ക്കു ത​ട​സ​മാ​യി കി​ട​ക്കു​ന്ന മ​രം മു​റി​ച്ചു മാ​റ്റു​ക, റോ​ഡ് പ​ണി​യു​ക എ​ന്നീ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​തി​ൽ ന​ട​ന്ന സ​മ​രം സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​വി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘ​ട​നം ചെ​യ്തു. റ​ജീ​ന റ​ഫീ​ഖ്, കെ.​എ​ൻ. സോ​മ​രാ​ജ​ൻ, എം.​സി. രാ​ജു, സു​ജേ​ഷ്,റി​നോ​ഷ് രാ​ജേ​ഷ്, ഷം​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.