സ​ന​ലി​ന് സ്വ​പ്നഭ​വ​നം ഒ​രു​ങ്ങി

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ർ​ബു​ദ രോ​ഗ​ത്തോ​ട് പോ​ര​ടി​ച്ച് ഒ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ട​ക്കു​ന്നം സ്വ​ദേ​ശി സ​ന​ലി​ന്‍റെ കു​ടും​ബം ഇ​നി സു​ര​ക്ഷി​ത ഭ​വ​ന​ത്തി​ൽ അ​ന്തി​യു​റ​ങ്ങും. ഒ​രു കു​ടും​ബ​ത്തി​ലെ ഒ​ന്നി​ല​ധി​കം പേ​ർ മാ​ര​ക രോ​ഗ​ത്തോ​ട് പോ​ര​ടി​ക്കു​മ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ സ​ന​ലും അ​ർ​ബു​ദ​രോ​ഗ​ത്തി​ന് മു​ന്പി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത ക​ഥ വാ​ർ​ത്ത​യി​ലൂ​ടെ ക​ണ്ട​റി​ഞ്ഞ് നി​ര​വ​ധി സ​ഹാ​യ​ങ്ങ​ളാ​ണ് തേ​ടി​യെ​ത്തി​യ​ത്. ന​ല്ല​വ​രാ​യ ഇ​ട​ക്കു​ന്ന​ത്തെ നാ​ട്ടു​കാ​ർ 10 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി ന​ൽ​കി. പ്ര​വാ​സി മ​ല​യാ​ളി​യാ​യ സ​ജി മു​ണ്ട​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ന്‍റെ ഗ്രാ​മം ചാ​റ്റി​ബി​ൾ ട്ര​സ്റ്റ് സ​ന​ലി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​വാ​ൻ മു​ന്പോ​ട്ട് വ​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​ക്കു​ന്നം എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എം.​എം. മ​ണി സ​ന​ലി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റും. സ​ജി മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.