സ​പ്ലൈ​കോ​യി​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ വ​ലയ്​ക്കു​ന്നു

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം സ​പ്ലൈ​കോ​യി​ൽ പൊ​തു​വി​പ​ണി​യി​ലെ 12 ഇ​നം സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു. ഒ​ന്നാം തീ​യ​തി മു​ത​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

സ​ബ്സി​ഡി ഇ​ന​മാ​യ പ​ഞ്ച​സാ​ര, ഉ​ഴു​ന്ന്, വ​ൻ​പ​യ​ർ, ചെ​റു​പ​യ​ർ, ക​ട​ല, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, മ​ല്ലി, ജ​യാ അ​രി, മ​ട്ട അ​രി, പ​ച്ച​രി, ശ​ബ​രി വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യാ​ണ് മാ​വേ​ലി ഔ​ട്ട് ലെ​റ്റി​ൽ ഇ​ല്ലാ​ത്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഹെ​ഡ് ഓ​ഫീ​സി​ലും പൊ​ൻ​കു​ന്നം ഒ​ഴി​കെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഔ​ട്ട് ലെ​റ്റു​ക​ളി​ലും എ​ത്തു​ന്ന എ​ല്ലാ കാ​ർ​ഡു​ക​ൾ​ക്കും സു​ല​ഭ​മാ​യി വി​ത​ര​ണം ന​ട​ക്കു​ന്ന​താ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. സ​പ്ലൈ​കോ​യു​ടെ പൊ​ൻ​കു​ന്ന​ത്തെ സ്ഥാ​പ​ന​ത്തി​ൽ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​യാ​വ​ശ്യം ശ​ക്ത​മാ​യി.