സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് കെ​എ​സ്ആ​ര്‍​ടി​സി; സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് കൊ​യ്ത്ത്

എ​രു​മേ​ലി: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ത​ല​തി​രി​ഞ്ഞ പ​രി​ഷ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളെ കൂ​ട്ട​ത്തോ​ടെ ഇ​ല്ലാ​താ​ക്കു​ന്ന നി​ല​യി​ല്‍ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ങ്ങി​യ പു​തി​യ ഉ​ത്ത​ര​വി​ന്‍​പ്ര​കാ​രം എ​രു​മേ​ലി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ലെ പ​മ്പ​യൊ​ഴി​കെ​യു​ള്ള എ​ല്ലാ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളു​ടെ​യും റൂ​ട്ട് വെ​ട്ടി​ക്കു​റ​യ്‌​ക്കേ​ണ്ടി​വ​രും.

ക​ഴി​ഞ്ഞ​ദി​വ​സം ആ​ങ്ങ​മൂ​ഴി റൂ​ട്ടി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് വെ​ട്ടി​ക്കു​റ​ച്ചു. രാ​വി​ലെ പൊ​ന്‍​കു​ന്ന​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് എ​രു​മേ​ലി​യി​ല്‍ എ​ത്തി ആ​ങ്ങ​മൂ​ഴി​ക്ക് പോ​യി​രു​ന്ന സ​ര്‍​വീ​സ് ഇ​നി മു​ത​ല്‍ പൊ​ന്‍​കു​ന്നം ഒ​ഴി​വാ​ക്കി എ​രു​മേ​ലി​യി​ല്‍നി​ന്ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. 10000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ക​ള​ക്‌​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്ന കു​രു​മ്പ​ന്‍​മൂ​ഴി, എ​യ്ഞ്ച​ല്‍​വാ​ലി സ​ര്‍​വീ​സു​ക​ളു​ടെ റൂ​ട്ട് വെ​ട്ടി​ക്കു​റ​ച്ച​തുമൂ​ലം ഇ​പ്പോ​ള്‍ പ​കു​തി തു​ക​യാ​ണ് ക​ള​ക്‌​ഷ​നാ​യി ല​ഭി​ക്കു​ന്ന​ത്.
നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ മ​റ്റു ഡി​പ്പോ​ക​ളെ അ​പേ​ക്ഷി​ച്ച് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍​ക്കു മി​ക​ച്ച വ​രു​മാ​നം നേ​ടി​യി​രു​ന്ന എ​രു​മേ​ലി സെ​ന്‍റ​ര്‍ ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ണ​യ​ങ്ക​വ​യ​ല്‍ റൂ​ട്ടി​ലേ​ക്കു​ള്ള സ​ര്‍​വീ​സി​നു ദി​വ​സം ശ​രാ​ശ​രി 2500 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ക​ള​ക്‌​ഷ​ന്‍ നേ​ടാ​നാ​വു​ന്നി​ല്ല. ചാ​ത്ത​ന്‍​ത​റ​കോ​ട്ട​യം സ​ര്‍​വീ​സി​ന് ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച​ത് 5000 രൂ​പ​യു​ടെ ക​ള​ക്‌​ഷ​നാ​ണ്.

ദി​വ​സം എ​ട്ട് മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി എ​ന്ന ക്ര​മ​ത്തി​ല്‍ സിം​ഗി​ള്‍ ഡ്യൂ​ട്ടി പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കി​യ​താ​ണു സ​ര്‍​വീ​സു​ക​ളു​ടെ റൂ​ട്ടു​ക​ള്‍ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ലും വ​രു​മാ​നം കു​ത്ത​നെ ഇ​ടി​യു​ന്ന​തി​ലും എ​ത്തി​യി​രി​ക്കു​ന്ന​ത്. സിം​ഗി​ള്‍ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​യ​തോ​ടെ എം​പാ​ന​ല്‍​കാ​ര്‍​ക്കു മാ​സ​ത്തി​ല്‍ ശ​രാ​ശ​രി 14 ഡ്യൂ​ട്ടി​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി. മാ​സം 6000 രൂ​പ വേ​ത​നം വാ​ങ്ങേ​ണ്ട സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ് എം​പാ​ന​ല്‍​കാ​ര്‍. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​കള്‍ കൂ​ട്ട​ത്തോ​ടെ വെ​ട്ടി​ക്കു​റ​ക്ക​പ്പെ​ടു​ന്ന​തോ​ടെ എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​രു​ടെ ജോ​ലിത​ന്നെ ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യി​ലേ​ക്കെ​ത്തും.

അ​തേ​സ​മ​യം സ​ര്‍​വീ​സി​ലെ വെ​ട്ടി​ക്കു​റ​യ്ക്ക​ല്‍ മൂ​ലം നേ​ട്ടം കൊ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണു സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ൾ. എ​രു​മേ​ലി​പൊ​ന്‍​കു​ന്നം റൂ​ട്ടി​ല്‍ ദി​വ​സേ​ന ആ​റു ട്രി​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ മു​മ്പി​ലും പി​മ്പി​ലും ഓ​ടി​യി​രു​ന്ന മൂ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ളാ​ണ് ഒ​റ്റ​യ​ടി​ക്ക് ഇ​ല്ലാ​താ​യ​ത്. തു​മ​രം​പാ​റ​എ​രു​മേ​ലി​പൊ​ന്‍​കു​ന്നം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്കും വ​ന്‍​നേ​ട്ട​മാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​യി​ടെ പ​മ്പാ​വാ​ലി​യി​ലെ നാ​ട്ടു​കാ​ര്‍ എ​രു​മേ​ലി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ല്‍ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഏ​യ്ഞ്ച​ല്‍​വാ​ലി സ​ര്‍​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം. ഈ ​സ​ര്‍​വീ​സി​ന് 12000 ഓ​ളം രൂ​പ ക​ള​ക്‌​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നു. റൂ​ട്ട് വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ഇ​തു​വ​രെ 4500 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ക​ള​ക്‌​ഷ​ന്‍ നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്‌​കൂ​ളു​ക​ള്‍ അ​വ​ധി​യാ​യി​രു​ന്ന ഏ​പ്രി​ല്‍, മേ​യ് മാ​സ​ത്തി​ലാ​ണ് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളു​ടെ ക​ള​ക്‌​ഷ​ന്‍ റേ​റ്റിം​ഗ് എ​ടു​ത്ത് വെ​ട്ടി​ക്കു​റ​യ്ക്ക​ലി​നാ​യി ത​യാ​റാ​ക്കി​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫു​ള്‍ ടി​ക്ക​റ്റ് ന​ല്‍​കി യാ​ത്ര ചെ​യ്യു​ന്ന ഈ ​സ​ര്‍​വീ​സു​ക​ളി​ല്‍ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് ക​ള​ക്‌​ഷ​ന്‍ കു​റ​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി റൂ​ട്ട് വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ച​തി​ലാ​ണു പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.