സ​ഹോ​ദ​യ കോ​ട്ട​യം ക​ലോ​ത്സ​വം: സ​ർ​ഗ​സം​ഗ​മ​ത്തി​നു തി​രി തെ​ളി​ഞ്ഞു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ക​​ല​​യു​​ടെ സ​​ർ​​ഗ​​സം​​ഗ​​മ​​ത്തി​​നു ഹൈ​​റേ​​ഞ്ചി​​ന്‍റെ ക​​വാ​​ട​​മാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ തി​​രി തെ​​ളി​​ഞ്ഞു. ഇ​​നി​​യു​​ള്ള ര​​ണ്ടു നാ​​ളു​​ക​​ൾ ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ കൗ​​മാ​​ര പ്ര​​തി​​ഭ​​ക​​ൾ ക​​ല​​യു​​ടെ രു​​ചി​​ക​​ര​​മാ​​യ വി​​രു​​ന്നൊ​​രു​​ക്കും.

നാ​​ട​​ൻ ക​​ഥ​​ക​​ൾ പ​​റ​​ഞ്ഞു നാ​​ടോ​​ടി​​മാ​​ർ നി​​റ​​ഞ്ഞാ​​ടി​​യ നാ​​ടോ​​ടി നൃ​​ത്ത​​വേ​​ദി​​യും മൊ​​ഞ്ച​​ത്തി​​മാ​​ർ ഇ​​ശ​​ൽ തേ​​ൻ​​മ​​ഴ പെ​​യ്യി​​ച്ച ഒ​​പ്പ​​ന​​വേ​​ദി​​യും കാ​​ണി​​ക​​ളാ​​ൽ സ​​ന്പ​​ന്ന​​മാ​​യി​​രു​​ന്നു. മോ​​ഹി​​നി​​യാ​​ട്ട​​വും ഭ​​ര​​ത​​നാ​​ട്യ​​വും മാ​​പ്പി​​ള ക​​ല​​ക​​ളാ​​യ ദ​​ഫ്മു​​ട്ടും കോ​​ൽ​​ക​​ളി​​യും ആ​​ദ്യ ദി​​നം ക​​ലാ​​പ്രേ​​മി​​ക​​ൾ​​ക്ക് ന​​വ്യ​​മാ​​യ വി​​രു​​ന്നാ​​ണ് ഒ​​രു​​ക്കി​​യ​​ത്.

രാ​​വി​​ലെ ന​​ട​​ന്ന പ്രൗ​​ഢ​​ഗം​​ഭീ​​ര​​മാ​​യ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ല​​ച്ചി​​ത്ര​​താ​​രം ജ​​ഗ​​ദീ​​ഷ് സ​​ർ​​ഗ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ട്ട​​യം സ​​ഹോ​​ദ​​യ പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സ്്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ഡാ​​ർ​​വി​​ൻ വാ​​ലു​​മ​​ണ്ണേ​​ൽ, സ​​ഹോ​​ദ​​യ ട്ര​​ഷ​​റ​​ർ ഫ്രാ​​ങ്ക്ളി​​ൻ മാ​​ത്യു, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ആ​​ന്‍റ​​ണി, സ​​ഹോ​​ദ​​യ സെ​​ക്ര​​ട്ട​​റി ഫാ. ​​ഷി​​ജു പ​​റ​​ത്താ​​നം, പ്രി​​ൻ​​സി​​പ്പി​​ൽ ഫാ. ​​സ​​ണ്ണി കു​​രു​​വി​​ള മ​​ണി​​യാ​​ക്കു​​പാ​​റ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​മ​​നു കെ. ​​മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലെ 117 സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്നാ​​യി ആ​​റാ​​യി​​ര​​ത്തി​​ൽ​​പ​​രം വി​​ദ്യാ​​ർ​​ഥി​​ക​​ൾ മൂ​​ന്നു ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ക​​ലാ​​മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്്.

കാ​​ണി​​ക​​ൾ​​ക്ക് ന​​വ്യ​​മാ​​യ ആ​​സ്വാ​​ദ​​നം പ​​ക​​രു​​ന്ന സം​​ഘ​​നൃ​​ത്ത​​വും ചി​​രി​​യു​​ടെ പൊ​​ടി​​പൂ​​രം തീ​​ർ​​ക്കു​​ന്ന മി​​മി​​ക്രി​​യും ആ​​നു​​കാ​​ലി​​ക സം​​ഭ​​വ​​ങ്ങ​​ളെ കോ​​ർ​​ത്തി​​ണ​​ക്കു​​ന്ന ഏ​​കാ​​ഭി​​ന​​യ​​വും നാ​​ടോ​​ടി നൃ​​ത്ത​​വും ഭ​​ര​​ത​​നാ​​ട്യ​​വും മാ​​പ്പി​​ള​​പ്പാ​​ട്ടും ഇ​​ന്നു വേ​​ദി​​യി​​ലെ​​ത്തും. നാ​​ളെ ക​​ലോ​​ത്സ​​വം സ​​മാ​​പി​​ക്കും.