ഹയർസെക്കൻഡറി വാർഷികം

കാളകെട്ടി ∙ അച്ചാമ്മ മെമ്മോറിയൽ സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചതിന്റെ 15ാം വാർഷികം വിസ്മയ–2016 കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു.

മാനേജർ ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു. രൂപത കോർപറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ, എഡിസി മുഹമ്മദ് ജാ, ജേക്കബ് മാത്യു വാണിയപ്പുര, സെലിൻ സിജോ, സാബിച്ചൻ പാംപ്ലാനിയിൽ, പ്രിൻസിപ്പൽ ആൻ‌സമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.