ഹരിതമൈത്രി അഭിനന്ദിച്ചു

കാഞ്ഞിരപ്പള്ളി∙ ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വാർഷിക ബജറ്റിൽ ഭക്ഷ്യ സുരക്ഷ, വിഷരഹിത ഭക്ഷണ നിർമിതി എന്നിവയ്‌ക്ക് മുൻഗണനയും കർഷകരുടെ സ്വന്തം വിപണികളുടെ അടിസ്‌ഥാന സൗകര്യത്തിന് പ്രത്യേക പരിഗണനയും നൽകിയതിനെ പ്രാദേശിക കാർഷിക വിപണികളുടെ സംസ്‌ഥാനതല സമിതിയായ ഹരിതമൈത്രി കേരളം അഭിനന്ദിച്ചു.

കാഞ്ഞിരപ്പള്ളിയിലെ ഈ മാതൃക കേരളത്തിലാകെയുള്ള ത്രിതല പഞ്ചായത്തുകൾ അനുവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ജോണി മാത്യു പൊട്ടംകുളം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സോജി കുരീക്കാട്ടുകുന്നേൽ, ട്രഷറർ എൻ. രാമചന്ദ്രൻപിള്ള, ജനറൽ കൺവീനർ ജോർജ് കുര്യൻ പൊട്ടംകുളം, എ.എൻ. ഗോപാലകൃഷ്‌ണൻ, രാജൻ സി. മണർകാട്, സാൻ മാത്യു കപ്പലുമാക്കൽ, ജോർജ് ജോസഫ് മൊണാലിസ, ജോർജ് കൊട്ടാരം, സ്‌കറിയ എരുമേലി, ക്ലമന്റ് കരിയാപുരയിടം പൂഞ്ഞാർ, സണ്ണി അയർക്കുന്നം എന്നിവർ പ്രസംഗിച്ചു.