ഹര്‍ഭജനെതിരെ ട്വീറ്റ്; ശ്രീശാന്തിന് ബിസിസിഐയുടെ താക്കീത്

sreesanth

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐയുടെ താക്കീത്. ഹര്‍ഭജനെതിരെ നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ബിസിസിഐ താക്കീത് ചെയ്തത്. ശ്രീശാന്ത് ഇനിയും പരസ്യ പ്രസ്താവന നടത്തിയാല്‍ കാരണം കാണിക്കേണ്ടി വരുമെന്ന് ബിസിസിഐ വ്യക്തമാക്കി.

2008 ല്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ തന്നെ ഹര്‍ഭജന്‍ സിങ് തല്ലിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഹര്‍ഭജന്‍ തല്ലിയിട്ടില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകും. ഭയം കൊണ്ടാണ് ഇതുവരെ ഒന്നും തുറന്ന് പറയാതിരുന്നതെന്നും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നു. അന്ന് തന്നെ പിന്തുണയ്ക്കാന്‍ ആരുമില്ലായിരുന്നു. ഹര്‍ഭജന്‍ ദേഷ്യമടക്കാന്‍ കഴിയാത്ത ആളാണെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, ശ്രീശാന്തിനെ ഹര്‍ഭജന്‍സിംഗ് മുട്ടുകൊണ്ട് ഇടിക്കുകയല്ല വലം കൈകൊണ്ട് അടിക്കുക തന്നെയാണ് ചെയ്തതെന്ന് സംഭവം അന്വേഷിച്ച റിട്ടയേഡ് ജസ്റ്റിസ് സുധീര്‍ നാനാവതി വെളിപ്പെടുത്തിയിരുന്നു. 2008ലെ ഐ.പി.എല്ലിനിടെ ഉണ്ടായ പോരാട്ടത്തിനിടെയുണ്ടായ വിവാദ സംഭവം അന്വേഷിക്കാന്‍ സുധീര്‍ നാനാവതിയെ ബി.സി.സി.ഐയാണ് ചുമതലപ്പെടുത്തിയത്.