പൊൻകുന്നത് ഹൈമാസ്റ് ലൈറ്റ്

പൊന്‍കുന്നം: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഹൈമാസ്റ് ലൈറ്റ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്തു പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍, ടി.കെ. സുരേഷ്കുമാര്‍, അമ്മിണിയമ്മ പുഴയനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
1-web-ponkunnam-highmats