ഹോമിയോ ആശുപത്രി ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കുരിശുങ്കലിലെ ഷോപ്പിംഗ് കോംപ്ളക്സില്‍ ആരംഭിച്ച ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.

സമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് ജെസി ഷാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മറിയാമ്മ മുള്ളുകാലായില്‍, ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീമാ ഹാരിസ്, വികസനകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ തേനംമ്മാക്കല്‍, ആരോഗ്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സെലിന്‍ സിജോ മുണ്ടമറ്റം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
1-web-homeo-hospital