ഹോളിഫാമിലി യൂണിറ്റ് ഉദ്ഘാടനം

പൊൻകുന്നം∙ കത്തോലിക്കാ കോൺഗ്രസ് പൊൻകുന്നം ഹോളിഫാമിലി ഫൊറോന യൂണിറ്റ് പ്രവർത്തനോദ്ഘാടനവും ഓഫിസ് വെഞ്ചരിപ്പും ഫൊറോന വികാരി ഡോ. ജോസഫ് വെള്ളമറ്റം നിർവഹിച്ചു. ഫൊറോന പ്രസിഡന്റ് ജോർജ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റ് സെലിൻ സിജോ മുണ്ടമറ്റം എന്നിവർക്ക് സ്വീകരണം നൽകി. ഫാ. തോമസ് ഈറ്റോലിൽ, വർക്കിങ് കമ്മിറ്റിയംഗം ജയിംസ് പെരുമാകുന്നേൽ, രൂപതാ ജനറൽ സെക്രട്ടറി റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, വനിതാ ഫോറം രൂപതാ പ്രസിഡന്റ് മിനി സണ്ണി മണ്ണംപ്ലാക്കൽ, യൂണിറ്റ് പ്രസിഡന്റ് ബോബൻ മണ്ണാറാത്ത്, സെക്രട്ടറി ജോസ് മാനുവൽ വട്ടയ്ക്കാട്ട്, ട്രഷറർ സാജു തോമസ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.