ഹ്യൂഗോ ചാവേസ് അന്തരിച്ചു

1

വെനസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ചാവേസ്(58) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാരക്കാസിലെ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സര്‍ക്കാര്‍ ടെലിവിഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 14 വര്‍ഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ചാവേസ്.

ഡിസംബര്‍ 11-ന് ക്യൂബയില്‍ നാലാമത്തെ അര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം നാട്ടില്‍ മടങ്ങിയെത്തി കാരക്കാസിലെ സൈനിക ആസ്പത്രിയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കീമോതെറാപ്പി ചികിത്സ തുടരുന്നതിനിടയിലാണ് ശ്വാസതടസ്സം അദ്ദേഹത്തെ അലട്ടിയത്. ട്യൂബ് വഴിയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. 2011 ലാണ് ചാവേസ് അര്‍ബുദബാധിതനായത്. ഇടുപ്പിലായിരുന്നു രോഗം. ക്യൂബയിലെ ചികിത്സയിലൂടെ രോഗം ഭേദമായ അദ്ദേഹം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായ നാലാംവട്ടവും തിരഞ്ഞെടുക്കപ്പെട്ടത്.

ക്യൂബയില്‍ അടുത്തിടെ വൈദ്യപരിശോധനയ്ക്കായി ചെന്നപ്പോഴാണ് അര്‍ബുദം വീണ്ടും ബാധിച്ചതായി അറിഞ്ഞത്

മൂന്നുമാസമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ജീവനുവേണ്ടി അദ്ദേഹം മല്ലിടുകയാണെന്ന് വൈസ് പ്രസിഡന്‍റ് നിക്കോളസ് മഡുറോ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശങ്ങള്‍ എഴുതി നല്‍കുന്നുണ്ടെന്നും മഡുറോ അവകാശപ്പെട്ടിരുന്നു.

ചാവേസ് 2012-ല്‍ ആറു വര്‍ഷത്തേക്ക് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും അസുഖത്തെ തുടര്‍ന്ന് സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
2

3

4

5

File photo of Venezuela's President Hugo Chavez appearing to supporters on a balcony of Miraflores Palace in Caracas

9

10
6

7