ഹ്ര​സ്വ കാ​ല കോ​ഴ്സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ്‌ സ​യ​ൻ​സി​ൽ ആ​റു​മാ​സ ദൈ​ർ​ഘ്യ​മു​ള്ള ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​റൈ​സ്ഡ് ഫൈ​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ ജ​യി​ച്ച് 50 വ​യ​സ് ക​ഴി​യാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സി​ന്‍റെ പ്രോ​സ്‌​പെ​ക്ട്‌​സും അ​പേ​ക്ഷ തു​ക​യും മ​റ്റു വി​വ​ര​ങ്ങ​ളും www.ihrd.ac.in എ​ന്ന ഐ​എ​ച്ച്ആ​ർ​ഡി വെ​ബ്സൈ​റ്റിലും കോ​ള​ജ് ഓ​ഫീ​സി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 22. എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി 25 ശ​ത​മാ​നം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. ഫോ​ൺ – 04828-206480, 8547005075.