ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ൻ​മ​ല​ത്തോ​ട് പു​ന​ർ​ജ​നി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി ചി​റ്റാ​ർ​പു​ഴ​യു​ടെ പ്ര​ധാ​ന കൈ​ത്തോ​ടു​ക​ളി​ലൊ​ന്നാ​ണ് പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ 16ാം വാ​ര്‍​ഡി​ലൂ​ടൊ​ഴു​കു​ന്ന പൊ​ന്മ​ല​ത്തോ​ട്. പ്ര​ള​യ​ത്താ​ലും കാ​ലാ​ന്ത​ര​ത്താ​ലും മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് നീ​രൊ​ഴു​ക്കു നി​ല​ച്ച് ഒ​രു മീ​റ്റ​ർ വീ​തി​യി​ലേ​ക്ക് ചു​രു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യ ഈ ​തോ​ട്ടി​ലാ​ണ് വ​ണ്ട​ന്‍​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സ്രോ​ത​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

പൊ​ന്‍​മ​ല​ത്തോ​ടി​ന്‍റെ ആ​ഴം കൂ​ട്ടു​വാ​നും മാ​ലി​ന്യ​ങ്ങ​ള്‍ മാ​റ്റു​വാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​ളി മ​ടു​ക്ക​ക്കു​ഴി ചെ​യ​ര്‍​മാ​നും വാ​ര്‍​ഡ് മെം​ബ​ര്‍ ടി.​എം. ഹ​നീ​ഫ ക​ണ്‍​വീ​ന​റു​മാ​യ സം​ര​ക്ഷ​ണ ജ​ന​കീ​യ സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തു​ട​ക്ക​മി​ട്ട​ത്. ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​യു​ക്ത​മാ​യി നി​ര്‍​മി​ക്കു​ന്ന ചെ​ക്ക് ഡാ​മി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​ന​വീ​ക​ര​ണ പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ​രു​ന്ന സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നു 30 ല​ക്ഷ​ത്തോ​ളം രൂ​പ ജ​ല സ്രോ​ത​സി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി മാ​റ്റി വെ​ച്ചി​ട്ടു​ണ്ട്. നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി​യ തോ​ട് 12 മീ​റ്റ​ര്‍ വീ​തി​യി​ലും 200 മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

ഷി​ബി​ലി, നൗ​ഷാ​ദ്, റീ​യാ​സ് ഷാ​ജി, റ​സി​ലി, അ​ന്‍​ഷാ​ദ് ഇ​സ്മാ​യി​ല്‍, വി​പി​ന്‍ രാ​ജു എ​ന്നി​വ​രാ​ണ് ഈ ​പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.