ഹ​ർ​ത്താ​ൽ മേ​ഖ​ല​യി​ൽ പൂ​ർ​ണം

പൊ​ൻ​കു​ന്നം/​കാ​ഞ്ഞി​ര​പ്പ​ള്ളി‌‌: ശ​ബ​രി​മ​ല ക​ര്‍​മ്മ സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ൽ മേ​ഖ​ല​യി​ൽ പൂ​ർ​ണം.
പൊ​ന്‍​കു​ന്ന​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഷ​ട്ട​ര്‍ താ​ഴ്ത്തി​യി​ട്ടി​രു​ന്ന മോ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രെ മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. മാ​നേ​ജ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മൂ​ന്ന് വ​നി​താ ജീ​വ​ന​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി. സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ല്‍ വെ​ച്ചി​രു​ന്ന പ​ര​സ്യ ബോ​ര്‍​ഡു​ക​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ത്തു. മു​ന്നി​ലെ ചി​ല്ലു​ക​ളും പ്ര​വ​ര്‍​ത്ത​ക​ര്‍ എ​റി​ഞ്ഞ് ത​ക​ര്‍​ത്തു. ഇ​തി​നി​ടെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും സം​ഘ​ര്‍​ഷം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

രാ​വി​ലെ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ട​ത്തു​ക​യും ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളാ​യ അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചി​റ​ക്ക​ട​വ് മ​ണ്ണാ​ർ​ക്ക​യം വ​ട​ക്കേ​യി​ൽ ഗോ​പി​നാ​ഥ​പി​ള്ള, മ​ണ്ണാ​ർ​ക്ക​യം പാ​ല​ത്താ​ന​ത്ത് മ​നോ​ജ്, പ​ന​മ​റ്റം കു​ഴി​യ​ക​ത്ത് വീ​ട്ടി​ൽ അ​ഭി​ജി​ത്ത്, പൊ​ൻ​കു​ന്നം മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്ന് അ​മൃ​തം വീ​ട്ടി​ൽ പ്ര​സ​ന്ന​കു​മാ​ർ, പൊ​ൻ​കു​ന്നം വാ​ളി​പ്ലാ​ക്ക​ൽ എം.​ജി. വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എ​സ്. മ​ധു​സൂ​ദ​ൻ, എ​സ്ഐ കെ.​ഒ. സ​ന്തോ​ഷ കു​മാ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.

കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ സ​മാ​ധാ​ന പ​ര​മാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത 183ല്‍ ​പാ​റ​ത്തോ​ട് പ​ള്ളി​പ്പ​ടി​യി​ല്‍ രാ​വി​ലെ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​കു​ന്നേ​രം ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞ് കി​ട​ന്നു. പ​ഴ​ക്ക​ട​ക​ള്‍, മ​ത്സ്യ-​മാം​ത്സ വി​ൽ​പ്പ​ന ശാ​ല​ക​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും തു​റ​ന്നി​രു​ന്നു. ഓ​ട്ടോ ടാ​ക്‌​സി​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.

ത​മ്പ​ല​ക്കാ​ട്, വി​ഴി​ക്കി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി. പ​ല​യി​ട​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ അ​ക്ര​മ​ണം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ന് അ​ഗ്നി​ര​ക്ഷാ​സേ​നാ​യു​ടെ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പേ​ട്ട​ക്ക​വ​ല, കു​രി​ശു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.