റ​ബ​ർ​ത്തോ​ട്ട​ങ്ങ​ൾ ദ​ത്തെ​ടു​ത്തു

കോ​​ട്ട​​യം: ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന റ​​ബ​​ർ​​ത്തോ​​ട്ട​​ങ്ങ​​ൾ ദ​​ത്തെ​​ടു​​ത്ത് ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മം സ​​ജീ​​വം. മ​​ണി​​മ​​ല​​യാ​​ർ ലാ​​റ്റ​​ക്സ് ക​​ന്പ​​നി​​യു​​ടെ ചു​​മ​​ത​​ല​​യി​​ൽ വാ​​ഴൂ​​ർ പ​​തി​​നാ​​ലാം മൈ​​ലി​​ൽ മൂ​​ന്നു വ്യ​​ക്തി​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ആ​​റ് ഏ​​ക്ക​​ർ തോ​​ട്ടം ടാ​​പ്പിം​​ഗ് ന​​ട​​ത്തി​​വ​​രു​​ന്നു.
തോ​​ട്ടം ഉ​​ട​​മ​​ക​​ൾ സ്ഥ​​ല​​ത്തി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മു​​ൻ​​പു​​ണ്ടാ​​യി​​രു​​ന്ന ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തി​​ലാ​​ണ് തോ​​ട്ടം ഏ​​റ്റെ​​ടു​​ത്ത് ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​തെ​​ന്ന് മ​​ണി​​മ​​ല​​യാ​​ർ ലാ​​റ്റ​​ക്സ് മാ​​നേ​​ജ​​ർ സി​​റി​​യ​​ക് സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു. തോ​​ട്ടം പ​​രി​​പാ​​ല​​ന​​വും കൂ​​ലി​​ച്ചെ​​ല​​വും ന​​ട​​ത്തി​​യ​​ശേ​​ഷം ഒ​​ന്ന​​ര ല​​ക്ഷ​​ത്തോ​​ളം രൂ​​പ ഉ​​ട​​മ​​യ്ക്കു ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ൽ​​കാ​​നാ​​യി.

തോ​​ട്ടം ന​​ട​​ത്തി​​പ്പ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള വി​​ഹി​​ത​​മാ​​യി ആ​​കെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 15 ശ​​ത​​മാ​​നം മ​​ണി​​മ​​ല​​യാ​​ർ റ​​ബേ​​ഴ്സി​​ന് ല​​ഭി​​ക്കും. സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ അ​​യ​​ർ​​ക്കു​​ന്ന​​ത്ത് ആ​​റ് ഏ​​ക്ക​​ർ തോ​​ട്ടം ക​​ന്പ​​നി ഏ​​റ്റെ​​ടു​​ത്ത് അ​​ടു​​ത്ത ദി​​വ​​സം ടാ​​പ്പിം​​ഗ് തു​​ട​​ങ്ങു​​ക​​യാ​​ണ്.

റെ​​യി​​ൻ ഗാ​​ർ​​ഡ്, സ്പ്രെ​​യിം​​ഗ്, വ​​ളം, കാ​​ടു​​വെ​​ട്ട് തു​​ട​​ങ്ങി​​യ എ​​ല്ലാ ജോ​​ലി​​ക​​ളും ക​​ന്പ​​നി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളെ ല​​ഭ്യ​​മാ​​യ സ്ഥ​​ല​​ത്തു​​നി​​ന്ന് എ​​ത്തി​​ച്ച് ടാ​​പ്പിം​​ഗ് മു​​ട​​ക്കം വ​​രാ​​തെ ന​​ട​​ത്തും. ഇ​​ക്കൊ​​ല്ലം​​ത​​ന്നെ ജി​​ല്ല​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ തോ​​ട്ട​​ങ്ങ​​ൾ റ​​ബ​​ർ ക​​ന്പ​​നി​​ക​​ളു​​ടെ​​യും ആ​​ർ​​പി​​എ​​സു​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​റ്റെ​​ടു​​ക്കാ​​ൻ റ​​ബ​​ർ ബോ​​ർ​​ഡ് തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള 17 റ​​ബ​​ർ ഉ​​ത്പാ​​ദ​​ക സം​​സ്ക​​ര​​ണ ക​​ന്പ​​നി​​ക​​ളു​​ടെ​​യും ചു​​മ​​ത​​ല​​ക്കാ​​രു​​ടെ യോ​​ഗം ക​​ഴി​​ഞ്ഞ ദി​​വ​​സം വി​​ളി​​ച്ചു​​കൂ​​ട്ടി​​യി​​രു​​ന്നു.

റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഏ​​റ്റ​​വും മു​​ൻ​​പി​​ലു​​ള്ള കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ നി​​ല​​വി​​ൽ ഇ​​ട​​ത്ത​​രം എ​​സ്റ്റേ​​റ്റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 35 ശ​​ത​​മാ​​നം തോ​​ട്ട​​ങ്ങ​​ളും ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​യ നി​​ല​​യി​​ലാ​​ണ്. ആ​​ർ​​പി​​എ​​സു​​ക​​ളു​​ടെ​​യും ക​​ർ​​ഷ​​ക​​സം​​ഘ​​ങ്ങ​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ​​ര​​മാ​​വ​​ധി തോ​​ട്ട​​ങ്ങ​​ൾ അ​​ടു​​ത്ത​​മാ​​സം മു​​ത​​ൽ ഉ​​ത്പാ​​ദ​​ന​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രാ​​നാ​​ണു തീ​​രു​​മാ​​നം.

ചി​​റ​​ക്ക​​ട​​വ് മോ​​ഡ​​ൽ ആ​​ർ​​പി​​എ​​സി​​ൽ ഉ​​ൾ​​പ്പെ​​ടെ ഏ​​താ​​നും മാ​​തൃ​​കാ സം​​ഘ​​ങ്ങ​​ൾ ടാ​​പ്പേ​​ഴ്സ് ബാ​​ങ്ക് രൂ​​പീ​​ക​​രി​​ച്ച് ഉ​​ത്പാ​​ദ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​യും വി​​ല​​യി​​ടി​​വും തു​​ട​​രു​​ന്ന​​തി​​നാ​​ൽ കാ​​ടു​​വെ​​ട്ടാ​​നും ഷേ​​ഡ് വ​​യ്ക്കാ​​നും വ​​ളം ഇ​​ടാ​​നു​​മു​​ള്ള തു​​ക ഏ​​റെ ക​​ർ​​ഷ​​ക​​ർ​​ക്കു​​മി​​ല്ല. ഈ ​​ചെ​​ല​​വു​​ക​​ൾ തു​​ട​​ക്ക​​ത്തി​​ൽ റ​​ബ​​ർ ബോ​​ർ​​ഡ് സ​​ഹാ​​യ​​ത്തോ​​ടെ ആ​​ർ​​പി​​എ​​സു​​ക​​ൾ ഏ​​റ്റെ​​ടു​​ക്കു​​ക​​യും പി​​ന്നീ​​ട് വ​​രു​​മാ​​ന​​ത്തി​​ൽ കു​​റ​​യ്ക്കു​​ക​​യും ചെ​​യ്യും.

ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​നി​​ര​​ക്ക് അ​​നു​​സ​​രി​​ച്ച് ഏ​​ക്ക​​റി​​ന് ഒ​​രു ല​​ക്ഷം രൂ​​പ​​യെ​​ങ്കി​​ലും തോ​​ട്ടം ഉ​​ട​​മ​​യ്ക്കു വ​​രു​​മാ​​ന​​മാ​​യി ന​​ൽ​​കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നാ​​ണു ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. കാ​​ല​​പ്പ​​ഴ​​പ്പം ചെ​​ന്ന മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​മാ​​റ്റി പു​​തി​​യ തൈ ​​വ​​യ്ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തെ എ​​ങ്ങ​​നെ നേ​​രി​​ടു​​മെ​​ന്ന​​താ​​ണു പ്ര​​ധാ​​ന ആ​​ശ​​ങ്ക.
വ​​ള​​പ്ര​​യോ​​ഗം, കാ​​ടു​​തെ​​ളി​​ക്ക​​ൽ തു​​ട​​ങ്ങി​​യ ചെ​​ല​​വു​​ക​​ൾ ഉ​​ട​​മ ത​​ന്നെ വ​​ഹി​​ച്ചാ​​ൽ ടാ​​പ്പിം​​ഗ്, സം​​സ്ക​​ര​​ണം തു​​ട​​ങ്ങി​​യ ന​​ട​​ത്തി​​പ്പ് ആ​​ർ​​പി​​എ​​സു​​ക​​ളു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ന​​ട​​ത്താ​​നു​​ള്ള മ​​റ്റൊ​​രു പ​​ദ്ധ​​തി​​യും ആ​​ലോ​​ച​​ന​​യി​​ലു​​ണ്ട്. ഓ​​രോ വ​​ർ​​ഷ​​വും ബാ​​ല​​ൻ​​സ് ഷീ​​റ്റ് ത​​യാ​​റാ​​ക്കി അ​​താ​​ത് വ​​ർ​​ഷം ത​​ന്നെ ഇ​​ട​​പാ​​ടു​​ക​​ൾ തീ​​ർ​​ക്കും.