എ​രു​മേ​ലി​യി​ലെ ക​ന​ക​പ്പ​ലം 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​രു​മേ​ലി​യി​ലെ ക​ന​ക​പ്പ​ലം 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​രു​മേ​ലി: ചെലവ് കുറഞ്ഞ രീതിയിൽ വൈദ്യുതി ഉല്പാദിപ്പിക്കുവാനും,ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്കാനും ജലവൈദ്യുത പദ്ധതികളിലൂടെയെ കഴിയുകയുള്ളൂവെന്നു മന്ത്രി എം.എം. മണി പറഞ്ഞു. എ​രു​മേ​ലി​യി​ലെ ക​ന​ക​പ്പ​ലം 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ട​ണ​മെ​ന്നും സ്കൂ​ളു​ക​ളി​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ പ​രീ​ക്ഷി​ക്ക​ണ​മെ​ന്നും വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി പ​റ​ഞ്ഞു

താ​പ​നി​ല​യം ഉ​ണ്ടെ​ങ്കി​ലും വൈ​ദ്യു​തി​ക്ക് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും. ചെ​ല​വു കു​റ​ഞ്ഞ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ​ക്ക് കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം​മൂ​ലം ആ​വ​ശ്യ​മാ​യ ഉ​ത്പാ​ദ​നം ല​ഭി​ക്കാ​റി​ല്ല. കാ​റ്റാ​ടി പ​ദ്ധ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളി​ലൂ​ടെ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടി​യാ​ൽ വൈ​ദ്യു​തി ക്ഷാ​മം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

24 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമെ ഉല്പാദിപ്പിക്കുവാനാവുന്നുള്ളൂ. ബാക്കി 70 ശതമാനം വിലകൊടുത്ത് വാങ്ങുകയാണ്. സൗരോര്‍ജ്ജം ഉപയോഗിച്ചും,കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

നാടിന് ഗുണമുള്ള എന്തെങ്കിലും നല്ല .കാര്യം ചെയ്യാന്‍ ശ്രമിച്ചാൽ നാട്ടിൽ തന്നെയുള്ള പലരുമാണ് തടസ്സവുമായെത്തുന്നത്. എരുമേലി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നത് ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി