അടി​​യ​​ന്ത​​ര സ​​ഹാ​​യ​​ത്തി​​ന് ഇ​​നി ഒ​​റ്റ നമ്പർ : 112

പോ​​ലീ​​സും ഫ​​യ​​ർ ഫോ​​ഴ്സും ആം​​ബു​​ല​​ൻ​​സും ഇ​​നി ഒ​​റ്റ ന​​ന്പ​​റി​​ൽ. കേ​​ര​​ള​​ത്തി​​ലെ​​വി​​ടെ​​യും അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യം ല​​ഭി​​ക്കാ​​ൻ വി​​ളി​​ക്കേ​​ണ്ട​​ത് 112 എ​​ന്ന ടോ​​ൾ​​ഫ്രീ ന​​ന്പ​​റി​​ൽ. രാ​​ജ്യ​​വ്യാ​​പ​​ക ടോ​​ൾ​​ഫ്രീ ന​​ന്പ​​റാ​​യ 112 ന്‍റെ പ്ര​​വ​​ർ​​ത്ത​​നം സം​​സ്ഥാ​​ന​​ത്തും ന​​ട​​പ്പി​​ലാ​​യി. 112 എ​​ന്ന ടോ​​ൾ​​ഫ്രീ ന​​ന്പ​​റി​​ലേ​​ക്ക് വി​​ളി​​ച്ചാ​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്തു​​നി​​ന്ന് ഉ​​ട​​ൻ സ​​ഹാ​​യം എ​​ത്തി​​ക്കാ​​ൻ വേ​​ണ്ട സം​​വി​​ധാ​​ന​​മാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

തു​​ട​​ക്ക​​ത്തി​​ൽ പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​മാ​​ണ് ല​​ഭി​​ക്കു​​ക. ഇ​​തു​​വ​​രെ പോ​​ലീ​​സി​​ന് 100, ഫ​​യ​​ർ​​ഫോ​​ഴ്സി​​ന് 101, ആം​​ബു​​ല​​ൻ​​സി​​ന് 108, സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും സ​​ഹാ​​യം ല​​ഭി​​ക്കു​​ന്ന​​തി​​ന് 181 എ​​ന്നീ ന​​ന്പ​​രു​​ക​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്.
എ​​ന്നാ​​ൽ ഇ​​നി 112 എ​​ന്ന ഒ​​റ്റ ന​​ന്പ​​രി​​ൽ മാ​​ത്രം വി​​ളി​​ച്ചാ​​ൽ മ​​തി. സ​​ഹാ​​യം തേ​​ടി വി​​ളി​​ക്കു​​ന്ന​​ത് എ​​വി​​ടെ നി​​ന്നാ​​ണെ​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​ള്ള ക​​മാ​​ൻ​​ഡ് സെ​​ന്‍റ​​റി​​ൽ അ​​റി​​യാം. ഇ​​വി​​ടെ നി​​ന്ന് അ​​താ​​ത് ജി​​ല്ല​​ക​​ളി​​ലെ ക​​ണ്‍​ട്രോ​​ൾ സെ​​ന്‍റ​​ർ മു​​ഖേ​​ന ക​​ണ്‍​ട്രോ​​ൾ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ മെ​​സേ​​ജ് ല​​ഭി​​ക്കും.
ഉ​​ട​​ന​​ടി സ​​ഹാ​​യം ആ​​വ​​ശ്യ​​ക്കാ​​ര​​ന് ല​​ഭി​​ക്കും.

112 ഇ​​ന്ത്യ എ​​ന്ന മൊ​​ബൈ​​ൽ ആ​​പ്പ് ഉ​​പ​​യാ​​ഗി​​ച്ചും സ​​ഹാ​​യം തേ​​ടാം. ഇ​​തി​​നാ​​യി ഗൂ​​ഗി​​ൾ പ്ലേ ​​സ്റ്റോ​​റി​​ൽ​​നി​​ന്ന് ആ​​പ് ടൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം. അ​​പ്പോ​​ൾ ല​​ഭി​​ക്കു​​ന്ന വ​​ണ്‍ ടൈം ​​പാ​​സ് വേ​​ർ​​ഡ് വ​​ച്ച് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഇ​​ന്‍റ​​ർ​​നെ​​റ്റും ജി​​പി​​എ​​സും ഓ​​ണാ​​ക്കി​​യാ​​ൽ നി​​ങ്ങ​​ൾ നി​​ൽ​​ക്കു​​ന്ന സ്ഥ​​ലം കൃ​​ത്യ​​മാ​​യി കാ​​ണി​​ക്കു​​ക​​യും പാ​​നി​​ക് ബ​​ട്ട​​ണ്‍ ഓ​​ണാ​​കു​​ക​​യും ചെ​​യ്യും.
ഇ​​തി​​ൽ അ​​മ​​ർ​​ത്തി​​യാ​​ൽ സ്റ്റേ​​റ്റ് എ​​മ​​ർ​​ജ​​ൻ​​സി റെ​​സ്പോ​​ണ്‍​സ് സെ​​ന്‍റ​​റി​​ലേ​​ക്ക് സ​​ന്ദേ​​ശം പോ​​കും. അ​​പ്പോ​​ൾ ത​​ന്നെ നി​​ങ്ങ​​ൾ​​ക്ക് തി​​രി​​കെ കോ​​ൾ വ​​രു​​ക​​യും ചെ​​യ്യും.
വി​​വ​​ര​​ങ്ങ​​ൾ അ​​വ​​രോ​​ട് പ​​റ​​യു​​ക​​യും ചെ​​യ്യാം. പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്ത് 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​മാ​​ൻ​​ഡ് സെ​​ന്‍റ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്.