കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി


കാഞ്ഞിരപ്പള്ളി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷക്കീല നസീർ, വൈസ് പ്രസിഡന്റ് ശ്രീ റിജോ വാളാന്തറ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബി. സജിൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി മാത്യു, പഞ്ചായത്ത് സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിനെ ഇരുപതു ലക്ഷം രൂപയുടെ ചെക്ക് ഏൽപ്പിക്കുകയായിരുന്നു.