ക്യാമറയിൽ കുടുങ്ങിയ കള്ളൻ … വീഡിയോ

ക്യാമറയിൽ കുടുങ്ങിയ കള്ളൻ … വീഡിയോ

ക്യാമറയിൽ കുടുങ്ങിയ കള്ളൻ …

കാഞ്ഞിരപ്പള്ളി: കള്ളന്മാരൈക്കാണ്ട് പൊറുതി മുട്ടിയിട്ടാണ് റാഫി തന്റെ ആക്രിക്കടയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചത്.

എന്നാല്‍ 24000 രൂപയോളം മുടക്കി സ്ഥാപിച്ച ക്യാമറകള്‍ കള്ളന്‍ കൊണ്ടുപോയതിന്റെ വിഷമത്തിലാണ് ഈരാറ്റുപേട്ട സ്വദേശിയായ കടയുടമ.

കാഞ്ഞിരപ്പള്ളിയില്‍ ദേശീയപാതയില്‍ പേട്ട സ്‌കൂളിന് സമീപത്തെ ആക്രിക്കടയിലാണ് സംഭവം. കടയില്‍ നിന്ന് ചെന്പ് കന്പികളും മറ്റ് വിലകൂടിയ സാധനങ്ങളും മോഷണം പോകുന്നത് പതിവായതോടെയാണ് റാഫി നാല് സി.സി.ടി.വി.ക്യാമറകള്‍ കടയ്ക്കുള്ളില്‍ സ്ഥാപിച്ചത്. ക്യാമറകള്‍ സ്ഥാപിച്ചതോടെ മോഷണശല്യവും ഇല്ലാതായി.

കഴിഞ്ഞ 26ന് രാവിലെ റാഫി കടയിലെത്തിയപ്പോഴാണ് ക്യാമറകള്‍ മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് സി.ഡി.പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്.

25ാം തിയ്യതി രാത്രി 11.28 വരെമാത്രമാണ് ക്യാമറ പ്രവര്‍ത്തിച്ചിരുന്നത്. രാത്രിയില്‍ കടയുടെ ഇരുമ്പ് ഗെയിറ്റ് ചാടിക്കടന്ന് കടയ്ക്കകത്ത് കയറിയ കള്ളന്‍ സി.സി.ടി.വി ക്യാമറയില്‍ ഒരു തവണ സൂക്ഷിച്ച് നോക്കിയശേഷം ഉടുത്തിരുന്ന മുണ്ട് പറിച്ച് മുഖം മൂടി. പിന്നീട് വയറുകള്‍ മുറിച്ച് മാറ്റി ക്യാമറകളുമായി കടക്കുകയായിരുന്നു.

കടയിലെ വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ ഫ്യൂസും ഊരിമാറ്റിയിരുന്നു. റാഫി സി.ഡിയുടെ പകര്‍പ്പ് ഉള്‍പ്പെടെ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ക്യാമറ സ്ഥാപിച്ച് മൂന്ന് മാസത്തേക്ക് കള്ളന്മാരുടെ ശല്യം ഇല്ലായിരുന്നുവെന്ന് റാഫി പറഞ്ഞു.

ക്യാമറയിൽ കുടുങ്ങിയ കള്ളന്റെ ദൃശ്യങ്ങൾ ഇവിടെ കാണാം . വീഡിയോ കാണുക ..