വ്യസ്തമായ തിരുനാൾ കൊടിയേറ്റം; 256 കൊടികൾ ഒരുമിച്ചു ഉയർത്തി

വാഴൂർ : മൗണ്ട് കാർമൽ പള്ളിയിൽ തിരുനാൾ കൊടിയേറ്റം വേറിട്ടതായി. 256 ഭവനങ്ങളിൽ നിന്ന് ആഘോഷമായി കൊണ്ടുവന്ന കൊടികളാണു ഒരുകൊടിമരത്തിൽ ഉയർത്തിയത്.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ വീടുകളിൽ ഉയർത്തിയ പതാക ഗൃഹനാഥൻമാർ ദേവാലയത്തിൽ എത്തിച്ചിരുന്നു. 17 കൂട്ടായ്മയിൽ നിന്നാണ് പതാകകൾ എത്തിച്ചത്. പള്ളി വികാരി ടോം ജോസാണ് കൊടിയേറ്റ് നിർവഹിച്ചത്.