ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള വഴക്കിൽ ഒരാൾക്ക് ഗുരുതര പരിക്ക് ; കൊലപാതകശ്രമത്തിന് ഇരുപതുകാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ഫർണിച്ചർ‍ കടയിൽ‍ കയറി വാക്കുതർക്കത്തിനൊടുവിൽ, ജീവനക്കാരന്റെ തലയ്ക്കടിച്ച് പരുക്കേൽ‍പ്പിച്ച സംഭവത്തിൽ‍ മൂന്നു പേർ അറസ്റ്റിൽ‍. പട്ടിമറ്റത്തെ ഫർ‍ണിച്ചർ വർ‍ക്ക് ഷോപ്പിലെ ജീവനക്കാരനായ ഉത്തർ‍പ്രദേശ് സ്വദേശി ഷംഷാദ് (30) നെയാണ് അക്രമിച്ചത്. മൂവരും ചേർന്ന് പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷംഷാദ് കോട്ടയം മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ‍ വെന്റിലേറ്ററിൽ‍ കഴിയുകയാണ്.

ഇയാളുടെ ബന്ധുക്കളും, എരുമേലിയിൽ‍ താമസിച്ച് ജോലി ചെയ്ത് വരുന്ന ഉത്തർപ്രദേശ് സ്വദേശികളുമായ ഷാജാപൂർ‍ സാജിദ് (24), സഹരൺ‍പൂർ ഷബർ‍ബാദി ജുംഷഡ് (27), സഹരൺ‍പൂർ‍ ഷബർ‍ബാദി അവേഷ് (20) എന്നിവരാണ് പിടിയിലായത്. കൊലപാതകശ്രമത്തിന് കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്ത ഇവരെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച്ച എട്ടരയോടെ പട്ടിമറ്റത്തെ കടയിലെത്തിയ ഇവർ‍ അക്രമണത്തിനു ശേഷം പരിസരത്തു കറങ്ങവെയാണ് പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി സി. ഐ. ഇ. കെ. സോൾ‍ജിമോൻ‍, എസ്. ഐ. എം.എസ് ഫൈസൽ‍, അഡിഷണൽ‍ എസ്.ഐ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.