വളർത്തു മൃഗങ്ങളെ മോഷ്ട്ടിക്കുന്ന മുണ്ടക്കയം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത

വളർത്തു മൃഗങ്ങളെ മോഷ്ട്ടിക്കുന്ന മുണ്ടക്കയം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത

മുണ്ടക്കയം : വീടുകളിൽ നിന്നും വളർത്തു മൃഗങ്ങളെ മോഷ്ട്ടിക്കുന്ന മുണ്ടക്കയം സ്വദേശികളായ മൂന്നു പേരെ പെരുവന്താനം പോലീസ് കുപ്പക്കയതു വച്ച് പോലീസ് അറസ്റ്റ് ചെയ്ത . ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള തൊണ്ടിമുതൽ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.

വ്യാപാരസ്ഥാപനത്തില്‍ നിന്ന് ലക്ഷം രൂപ വിലവരുന്ന മുയലുകളെയും കോഴികളെയും മോഷ്ടിച്ച മൂന്നംഗസംഘം അറസ്റ്റില്‍. ഇവര്‍ ഉപയോഗിച്ചിരുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു. പിടിയിലായത് സ്ഥിരമായി മോഷണം നടത്തുന്ന സംഘം.

പൈങ്ങന അട്ടിക്കല്‍ ഗോപു ഗോപി (20), വാന്തിയില്‍ സഞ്ജു മത്തായി (26), ഓട്ടോ ഡ്രൈവര്‍ മുണ്ടക്കയം 31മൈല്‍ ചെറുകത്തറ മനു മാത്യു (23) എന്നിവരെയാണ് പെരുവന്താനം എസ്.ഐ. ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പോലീസ് പറയുന്നതിങ്ങനെ: പെരുവന്താനത്തെ കെ.കെ.കബീറിന്റെ ഉടമസ്ഥതയിലുള്ള കുളത്തുങ്കല്‍ കോഴിവില്‍പ്പനശാലയില്‍ നിന്നാണ് സംഘം കോ1-web-kozhi-kallanഴികളെയും മുയലുകളെയും മോഷ്ടിച്ചിരുന്നത്. കുറെ നാളുകളായി കടയില്‍നിന്ന് നിരന്തരമായി മുയലും കോഴിയും മോഷണംപോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമ കെ.കെ.കബീര്‍ പെരുവന്താനം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണസംഘത്തിന്റെ ഓട്ടോറിക്ഷ സ്ഥിരമായി രാത്രിസമയങ്ങളില്‍ പെരുവന്താനം ടൗണില്‍ വന്നിരുന്നതായി കണ്ടെത്തി. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണവിവരം അറിയുന്നത്. ഓട്ടോയില്‍ നടത്തിയ പരിശോധനയില്‍ മുയലിന്റെയും കോഴിയുടെയും രോമങ്ങളും തൂവലും കണ്ടെത്തിയിരുന്നു.

ഗോപുഗോപിയെ 2013 നവംബര്‍ ഏഴിന് ഹരിപ്പാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഒന്നരക്കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. കമ്പത്തുനിന്ന് കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഗോപുവെന്ന് പോലീസ് പറഞ്ഞു. മുണ്ടക്കയം, പെരുവന്താനം മേഖലകളില്‍ നടന്ന വിവിധ മോഷണകേസുകളില്‍ സംഘത്തിന് പങ്കുള്ളതായി സംശയിക്കുന്നു .