32 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം

എ​രു​മേ​ലി: ഇ​രു​പ​ത്തൊ​ന്ന് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ് സ​ഫ​ല​മാ​യി. ഒ​ഴ​ക്ക​നാ​ട് കോ​ള​നി​യി​ലെ 32 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

1998 ൽ ​ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം പ​ഞ്ചാ​യ​ത്ത്‌ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം ഒ​ഴ​ക്ക​നാ​ട് വാ​ർ​ഡി​ൽ വാ​ങ്ങി 32 കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്നും നാ​ലും സെ​ന്‍റ് വീ​തം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​ങ്ങ​ളും കേ​സു​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​യി​ടെ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും ഭൂ​മി​യു​ടെ പോ​ക്കു​വ​ര​വ് രേ​ഖ​ക​ൾ മ​രി​ച്ചു​പോ​യ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പേ​രി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ന​ട​പ​ടി​ക​ൾ നി​യ​മ​ത​ട​സ​ത്തി​ലാ​യി. ഇ​ത് പ​രി​ഹ​രി​ച്ച് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ട​നെ കൈ​മാ​റാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വൈ​കാ​തെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു.