40,000 നോട്ടുബുക്കുകൾ കൂടി ശേഖരിച്ചു

പൊൻകുന്നം∙ 40,000 നോട്ടുബുക്കുകൾ കൂടി ശേഖരിച്ചു നൽകിയതോടെ പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചു വന്നിരുന്ന റവന്യു വകുപ്പിന്റെ ദുരിതാശ്വാസ സെൻട്രൽ സ്റ്റോറിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ആദ്യതവണ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പിന്നീട് ‘കുട്ടിക്ക് ഒരു കുട്ടി’ പദ്ധതിയിലൂടെ താലൂക്കിലെ സ്‌കൂളുകളിൽ നിന്നും സമാഹരിച്ച നോട്ടുബുക്കുകളും ഇന്നലെ ഉച്ചയോടെ കലക്‌ടറേറ്റിലേക്ക് അയച്ചു.

ദുരിതാശ്വാസ കേന്ദ്രത്തിൽ നിന്നും പോകുന്നവർക്ക് നൽകാനുള്ള ഭക്ഷണ സാധനങ്ങൾ കിറ്റുകളാക്കി അയച്ചതോടെ സ്‌റ്റോറിന്റെ പ്രവർത്തനം നിർത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ പ്രളയമേഖലയിലേക്ക് പ്രവർത്തനത്തിനായി അയച്ചിരുന്നു. നാളെ ടൗൺ ഹാളിൽ നടുക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം സെൻട്രൽ സ്റ്റോറിന്റെ നേതൃത്വത്തിൽ നടക്കും.