50,000 റണ്‍സ്‌; അപൂര്‍വ്വ റെക്കോര്‍ഡിന്റെ പ്രഭയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Sachin Tendulkar
റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യയുടെ മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‌ പുതിയ റെക്കോര്‍ഡ്‌.

അംഗീകൃത ക്രിക്കറ്റ്‌ മത്സരങ്ങളില്‍ നിന്നായി 50,000 റണ്‍സ്‌ നേടുന്ന ലോകത്തെ ആദ്യ താരമെന്ന പദവയിയാണ്‌ സച്ചിന്‌ പുതുതായ ലഭിച്ചിരിക്കുന്നത്‌. ദല്‍ഹി ഫിറോസ്‌ഷാ കോട്‌ല മൈതാനയില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്‍റി20യില്‍ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോക്കെതിരെ 35 റണ്‍സ്‌ നേട്ടവുമായാണ്‌ സച്ചിന്‍ ഈ അപൂര്‍വ്വ ചരിത്രം എഴുതിച്ചേര്‍ത്തത്‌. അരലക്ഷത്തിലേക്ക്‌ 26 റണ്‍സ്‌ കൂടിയെന്ന നിലയില്‍ ഇറങ്ങിയ സചിന്‍ സുനില്‍ നരെയ്‌ന്‍ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്ത്‌ ബാക്വേഡ്‌ പോയന്‍റിലേക്ക്‌ തട്ടിയിട്ടായിരുന്നു നാഴികക്കല്ല്‌ കുറിച്ച്‌ റണ്ണിന്‌ പിറവി കുറിച്ചത്‌. 953 മത്സരങ്ങളില്‍ നിന്ന്‌ 50,009 റണ്‍സ്‌ കാല്‍നൂറ്റാണ്ടിന്‍െറ കരിയറിന്‌ മുദ്രചാര്‍ത്തി.

551 ലിസ്റ്റ്‌ എ മത്സരങ്ങളില്‍ നിന്ന്‌ 21,999 റണ്‍സും (463 ഏകദിനങ്ങളിലെ 18426 റണ്‍സ്‌ ഉള്‍പ്പെടെ), 307 ഫസ്റ്റ്‌ക്‌ളാസ്‌ മത്സരങ്ങളില്‍ നിന്ന്‌ 25,228 (198 ടെസ്റ്റില്‍ നിന്നായി 15,837 ഉള്‍പ്പെടെ) റണ്‍സും, 94 ട്വന്‍റി20യിലെ 2747 റണ്‍സും ചേര്‍ന്നാണ്‌ അരലക്ഷം കടന്നത്‌.