50-ാമത് എ.കെ.ജെ.എം. സ്‌കൂള്‍ കായികമേള വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.

50-ാമത് എ.കെ.ജെ.എം. സ്‌കൂള്‍ കായികമേള വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി : 50-ാമതു എ.കെ.ജെ.എം. സ്‌കൂള്‍ കായികമേള വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് ആരംഭിച്ച പൊതു സമ്മേളനത്തോടെ കായികമേളയുടെ ഗോള്‍ഡന്‍ ജൂബിലിയാഘോഷം കാഞ്ഞിരപ്പള്ളി ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് ആഷാ ജോയി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് ഇടശ്ശേരി എസ്.ജെ. യോഗത്തിൽ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പൽ ഫാ. സാൽവിന്‍ അഗസ്റ്റിന്‍ എസ്.ജെ., പി.ടി.എ. പ്രസിഡന്റ് ജോഷി അഞ്ചനാട്ട് , ഗ്രാമപഞ്ചാത്തംഗം റിജോ വാളാന്തറ, സാജു ജേക്കബ് (പ്രസിഡന്റ് ലയണ്‍സ് ക്ലബ്ബ്, പൊൻകുന്നം) എന്നിവർ ആശംസകളര്‍പ്പിച്ചു.

ആഘോഷപരിപാടികളോടനുബന്ധിച്ച് സ്‌കൂളിന്റെ ആദ്യകാല കായികാധ്യാപകനായിരുന്ന ചാക്കോസാറിനെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം മികച്ച കായികതാരങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ മക്കളായ സാജു, മഞ്ജു എന്നിവർ ചേർന്ന് പ്രിന്‍സിപ്പലിനു കൈമാറി.

സ്‌കൂള്‍ കായികാദ്ധ്യാപകന്‍ ടോമി ജോസ് യോഗത്തിനു കൃതജ്ഞതയര്‍പ്പിച്ചു. അതുല്യ, കൈരളി, ജൈത്ര, മൈത്രി, ഹര്‍ഷ, സുരഭി എന്നിങ്ങനെ ആറു ഹൗസുകളായി തിരിച്ചാണ് കുട്ടികള്‍ മത്സരത്തിനിറങ്ങിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ കായികതാരങ്ങള്‍ അവതരിപ്പിച്ച മാര്‍ച്ചുപാസ്റ്റ് കായിക മികവിന്റെ വര്‍ണ്ണത്തിളക്കമായി.