7 ലക്ഷം രൂപ ആവശ്യപെട്ട് പിഞ്ചു കുഞ്ഞിനെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി .. പിന്നീടു കുട്ടിയെ കണ്ടെത്തി

child kidnap

തട്ടിക്കൊണ്ടുപോയ അനുശ്രീയെ തിരികെ കിട്ടിയപ്പോള്‍ പുണര്‍ന്ന് കരയുന്ന അമ്മ സൗമ്യ

തൃശ്ശൂര്‍: വിദ്യാലയമുറ്റത്തുനിന്ന് നാലുവയസ്സുകാരിയായ എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യം ആവശ്യപ്പെട്ടു. പോലീസിന്റെ ഇടപെടല്‍ ശക്തമായതിനെ തുടര്‍ന്ന് കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. വിദ്യാലയത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ 9.20-ഓടെയാണ് ചാലക്കുടിക്കടുത്ത് അന്നനാട് വിളക്കത്തുപറമ്പില്‍ മധു-സൗമ്യ ദമ്പതിമാരുടെ മൂത്തമകളും കാടുകുറ്റി എല്‍.എ.ഐ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ വി.എം. അനുശ്രീയെ തട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് 2.20 ഓടെ തിരുവില്വാമല സെന്‍റ് ജോര്‍ജ് പള്ളിയോടു ചേര്‍ന്ന റോഡരികിലാണ് കുട്ടിയെ 1 web child kidnapകണ്ടെത്തിയത്.

ക്ലാസ് മുറിയിലേക്ക് പ്രവേശിക്കും മുമ്പേ രണ്ടുപേര്‍ ചേര്‍ന്ന് അനുശ്രീയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പോലീസിന് മൊഴി നല്‍കി. ക്ലാസ് മുറിയില്‍നിന്ന് അധ്യാപകര്‍ ഇറങ്ങി റോഡിലെത്തുമ്പോഴേക്കും കുട്ടിയെയും കൊണ്ട് കാറില്‍ സംഘം കടന്നുകളഞ്ഞിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരുമണിക്കൂറിനുള്ളില്‍ മോചനദ്രവ്യമാവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ ഫോണ്‍ വന്നു. മധുവിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച സംഘം കുട്ടിയെ വിട്ടുനല്‍കാന്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി ടി.കെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍ അന്വേഷണം ശക്തമാക്കി.

പണം ആവശ്യപ്പെട്ട് പിന്നീട് വന്ന ഫോണ്‍ കോളുകള്‍ ഡിവൈ.എസ്.പി.യാണ് എടുത്ത്. പഞ്ചായത്ത് മെമ്പറാണെന്നും പണം നല്‍കാമെന്നും പറഞ്ഞ് സംസാരം ദീര്‍ഘിപ്പിക്കുകയായിരുന്നു. ഫോണ്‍ കോള്‍ വന്ന ടവര്‍ കേന്ദ്രീകരിച്ച് ഒരേസമയം തൃശ്ശൂര്‍ – പാലക്കാട് – മലപ്പുറം ജില്ലകളിലെ പോലീസ് രംഗത്തിറങ്ങി.

ഉച്ചയ്ക്ക് 1.10 ഓടെയാണ് പണമാവശ്യപ്പെട്ട അവസാന ഫോണ്‍ വന്നത്.

കുട്ടിയെ റോഡരികില്‍നിന്ന് കണ്ടുകിട്ടിയ വിവരം തിരുവില്വാമല സെന്‍റ് ജോര്‍ജ് പള്ളിയിലെ കപ്യാരാണ് സ്‌കൂളിലേക്ക് വിളിച്ചറിയിച്ചത്. റോഡരികില്‍, യൂണിഫോം ധരിച്ച് കരഞ്ഞുനിന്ന കുട്ടിയെ പ്രാര്‍ഥിക്കാനെത്തിയ സ്ത്രീയാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന കടലാസുതുണ്ടിലെ മധുവിന്റെ നമ്പറിലും കഴുത്തിലുണ്ടായിരുന്ന സ്‌കൂള്‍ ഐഡന്‍റിറ്റി കാര്‍ഡിലും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.anushree

1 web child kidnap3

തിരുവില്വാമലയില്‍നിന്ന് പോലീസ് സംഘത്തിനൊപ്പം തിരിച്ച കുട്ടി, വൈകിട്ട് ആറരയോടെ വീട്ടിലെത്തി. കുട്ടിയെ കാണാന്‍ വീട്ടുമുറ്റത്ത് വലിയ ജനാവലി തടിച്ചുകൂടിയിരുന്നു. വീട്ടുമുറ്റത്ത് പോലീസ് വണ്ടിയില്‍ വന്നിറങ്ങിയ കുട്ടിയെ അമ്മ വാരിപ്പുണര്‍ന്നു.