തന്റെ വാർഡിൽ പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ൾ നിരോധിച്ചുകൊണ്ട് ​ വാ​ർ​ഡ് മെം​ബ​ർ റി​ബി​ൻ ഷാ മാ​തൃ​ക​യാ​യി

തന്റെ വാർഡിൽ പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ൾ നിരോധിച്ചുകൊണ്ട് ​ വാ​ർ​ഡ് മെം​ബ​ർ റി​ബി​ൻ ഷാ മാ​തൃ​ക​യാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി : ” പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ……” എന്ന മുദ്രാവാക്ക്യം ഉയർത്തി പിടിച്ചുകൊണ്ടു , തന്റെ വാർഡിൽ ഓ​ഗ​സ്റ്റ് 15 മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ വി​ൽ​ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും നിരോധിക്കുന്നതിന് മുൻകൈ എടുത്തുകൊണ്ടു കാഞ്ഞിരപ്പള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മെമ്പർ എം.​എ. റി​ബി​ൻ ഷാ നാടിനു മാതൃകയായി.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്തിനെ കുറിച്ച് ആഴത്തിൽ പഠിച്ചശേഷമാണ് റിബിൻ ഷാ ഇത്തരമൊരു നീക്കത്തിന് മുൻകൈ എടുത്തത് .

” കാഞ്ഞിരപ്പള്ളിയിൽ പടന്നുപിടിക്കുന്ന പകർച്ചവ്യാധികളുടെ ഒരു കാരണം പ്ലാസ്റ്റിക് മൂലമാണെന്നാണ് കരുതപ്പെടുന്നത്. നാട്ടിലെ ഓടകളിലും ഓവുചാലുകളിലും നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. മഴവെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുന്ന ഈ മാലിന്യങ്ങള്‍ കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും വളര്‍ച്ചയ്ക്കും പകര്ച്ചയ്ക്കും അനുകൂലമായ സാഹചര്യം ഒരുക്കി കാഞ്ഞിരപ്പള്ളി ഭാഗത്തു പകര്‍ച്ചപ്പനി പടന്നുപിടിക്കുന്നതിനു കാരണമാകുന്നു. പ്ലാസ്റ്റിക്‌ കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു എന്നാണറിയുന്നത്, അതിനാൽ പ്ലാസ്റ്റിക് കാ​രി ബാഗുകളുടെ നിരോധനം നാടിന്റെ രക്ഷക്ക് അത്യാവശ്യം ആണെന്നുള്ള തിരിച്ചറിവാണ് ഇങ്ങനെയൊരു സംരഭത്തിന് മുൻകൈ എടുക്കുവാൻ എന്നെ പ്രേരിപ്പിച്ചത് ” റിബിൻ ഷാ പറഞ്ഞു.

ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് പു​ത്ത​ൻ മാ​തൃ​ക​യു​മാ​യി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ മുന്നേറുന്നു . പ​ട്ട​ണ​ഹൃ​ദ​യം ഉ​ൾ​പ്പെ​ടു​ന്ന ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ വാ​ർ​ഡ് പ്ര​ദേ​ശ​ത്ത് ഓ​ഗ​സ്റ്റ് 15 മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ വി​ൽ​ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും ഗ്രാ​മ​സഭ നി​രോ​ധി​ച്ചു. നി​ശ്ച​യി​ച്ച അ​ജ​ണ്ട​ക​ൾ മാ​ത്രം ച​ർ​ച്ച ചെ​യ്യു​ന്ന ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി വാ​ർ​ഡ് മെം​ബ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ത്തെ യോ​ഗം ഒ​റ്റ​ക്കെ​ട്ടാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ലാ​സ്റ്റി​ക് ബാ​ഗി​ന് ബ​ദ​ലാ​യി വാ​ർ​ഡി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ നി​ർ​മി​ക്കു​ന്ന പ്ര​കൃ​തി സൗ​ഹൃ​ദ തു​ണി സ​ഞ്ചി​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പേ​ട്ട​ക്ക​വ​ല​യി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ പു​ന:​ക്ര​മീ​ക​രി​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

വാ​ർ​ഡ് അം​ഗം എം.​എ. റി​ബി​ൻ ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​എ​ൻ.​ജ​യ​രാ​ജ് എം​എ​ൽ​എ ഗ്രാ​മ​സ​ഭാ യോ​ഗ​വും കു​ടും​ബ​ശ്രീ തു​ണി സ​ഞ്ചി​ക​ളു​ടെ വി​പ​ണ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.

പേ​ട്ട​ക്ക​വ​ല​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ഉ​പ​ക​രി​ക്കു​ന്ന പേ​ട്ട സ്കൂ​ൾ, കൊ​ടു​വ​ന്താ​നം, പാ​റ​ക്ക​ട​വ്, ന​രി​വേ​ലി എ​ന്നീ റോ​ഡു​ക​ൾ വീ​തി കൂ​ട്ടി നി​ർ​മി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള​ളി ബൈ​പാ​സ് നി​ർ​മാ​ണം ത്വ​രി​ത ഗ​തി​യി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

എ​സ്എ​സ്എ​ൽ​സി ,പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വാ​ർ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്ഐ എ.​എ​സ്.​അ​ൻ​സി​ൽ ഉ​പ​ഹാ​രം ന​ൽ​കി. മു​ഖ്യ പ്ര​ഭാ​ഷ​ണം എം​ജി സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റം​ഗം വി.​പി. ഇ​സ്മാ​യി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ലാ ന​സീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി അ​ഞ്ച​നാ​ട​ൻ, അം​ഗ​ങ്ങ​ളാ​യ ഒ.​വി. റെ​ജി, ന​സീ​മ​ഹാ​രീ​സ്, ജാ​ൻ​സി ജോ​ർ​ജ്, വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ എം.​എ. ശ​ശീ​ന്ദ്ര​ൻ, പി.​പി. അ​ഹ​മ്മ​ദ് ഖാ​ൻ, എം.​എ. ഹ​സ​ൻ കു​ഞ്ഞ്, പി.​എ. ഷ​രീ​ഫ്, റി​യാ​സ് കാ​ൾ​ടെ​ക്സ്, ദീ​പ്തി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.