കേരളാ കോൺഗ്രസ് ജനകീയനായ നേതാവ് എ.​ടി. ജോ​സ​ഫ് എ​ട്ടി​യി​ൽ ഓ​ർ​മ​യാ​യി

കേരളാ കോൺഗ്രസ്  ജനകീയനായ നേതാവ്  എ.​ടി. ജോ​സ​ഫ് എ​ട്ടി​യി​ൽ ഓ​ർ​മ​യാ​യി

എ​ലി​ക്കു​ളം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​നം മു​ത​ൽ മു​ൻ​നി​ര​പ്ര​വ​ർ​ത്ത​ക​നും സ​ഹ​കാ​രി​യു​മാ​യി​രു​ന്ന ഇ​ള​ങ്ങു​ളം എ​ട്ടി​യി​ൽ എ.​ടി. ജോ​സ​ഫ് (90) ഓ​ർ​മ​യാ​യി.

പ​തി​നാ​ലാം വ​യ​സി​ൽ വി​മോ​ച​ന സ​മ​ര​ത്തി​ൽ തു​ട​ങ്ങി​യ പൊ​തു​പ്ര​വ​ർ​ത്ത​നം ജീ​വി​ത​ത്തി​ന്‍റെ അ​ന്ത്യ​ദി​ന​ങ്ങ​ൾ​വ​രെ തു​ട​ർ​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പി​ള​ർ​പ്പു​ക​ളി​ലെ​ല്ലാം കെ.​എം. മാ​ണി​ക്കൊ​പ്പം നി​ല​കൊ​ണ്ട എ.​ടി. ജോ​സ​ഫ് 25 വ​ർ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ലി​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും അ​തി​ലേ​റെ​ക്കാ​ലം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു.

ഏ​ഴു പ​തി​റ്റാ​ണ്ടു​ക​ളി​ൽ ന​ട​ന്ന എ​ല്ലാ രാ​ഷ്‌ട്രീയ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും മ​ണ്ഡ​ല​ത​ല​ത്തി​ലെ ചു​മ​ത​ല​ക്കാ​ര​നും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. ഇ​ള​ങ്ങു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം, പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​ഹ​കാ​രി​യാ​യി. എ​ലി​ക്കു​ളം, ഇ​ള​ങ്ങു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി ഗ്രാ​മീ​ണ റോ​ഡു​ക​ൾ തു​റ​ന്നും ടാ​റിം​ഗ് ന​ട​ത്തി​യും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ചെ​റി​യ വീ​ടു​ക​ളി​ൽ​വ​രെ വൈ​ദ്യു​തി​യെ​ത്തി​ച്ചു വെ​ളി​ച്ച​വി​പ്ല​വ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. കാ​ല​ങ്ങ​ളോ​ളം ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി ട്ര​സ്റ്റി​യും ഇ​ട​വ​ക​യു​ടെ വി​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നേ​തൃ​ത​ല​ത്തി​ലെ പ്ര​ധാ​നി​ക​ളി​ലൊ​രാ​ളു​മാ​യി​രു​ന്നു.

നാ​ട്ടി​ൽ മ​ര​ണം സം​ഭ​വി​ച്ചാ​ൽ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ സം​സ്കാ​ര​ച്ച​ട​ങ്ങ​ളു​ക​ളു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ന്ന മ​നു​ഷ്യ​സ്നേ​ഹി​യെ​ന്ന നി​ല​യി​ലും കു​ഞ്ഞ​പ്പി​ച്ചേ​ട്ട​ൻ ഏ​വ​രു​ടെ​യും ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. പാ​വ​ങ്ങ​ൾ​ക്കു വീ​ട്, വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും ഉ​പ​കാ​രി​യാ​യി​രു​ന്നു എ.​ടി. ജോ​സ​ഫ്.

കുഞ്ഞപ്പി ചേട്ടന്റെ ആകസ്മിക നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ശ്രീ കെ.മാണി ആഗാധമായ ദുഃഖം രേഖപ്പെടുത്തി പാർട്ടി നേതാക്കൻ മായ ശ്രീ ജോസ് കെ . എം മാണി ,ശ്രീ ജോയ് എബ്രഹാം ,എൻ ജയരാജ് ,റോഷി അഗസ്റ്റ്യൻ ,സാജൻ തൊടുക, തോമസുകുട്ടി വട്ടയ്ക്കാട്ട് ,സുമേഷ് ആൻഡ്രൂസ് ,പ്രസാദ് ഉരുളികുന്നം, ടോമി കപ്പലുമാക്കൽ, ജോണി ഏറത്ത്, മനോജ് മറ്റമുണ്ടയിൽ. എന്നിവർ അനുശോചനം രേഖപ്പെടുത്തി

സംസ്കാരം 11-07-2018 ബുധനാഴ്ച 2 മണിക്ക് വീട്ടിൽ ആരഭിക്കുന്നതും ഇളങ്ങുളം സെന്റ് മേരീസ് ദേവാലയത്തിൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.