ഇമാം അബ്ദുൽ കരീം മൗലവി എരുമേലിയുടെ പുണ്യം : ബിഷപ്പ് മാർ മാത്യു അറയ്ക്കൽ

ഇമാം അബ്ദുൽ കരീം മൗലവി എരുമേലിയുടെ പുണ്യം : ബിഷപ്പ് മാർ മാത്യു അറയ്ക്കൽ

എരുമേലി : കഴിഞ്ഞ ആറര പതിറ്റാണ്ടായി എരുമേലി നൈനാർ പളളിയുടെ ഇമാമായി സേവനം അനുഷ്ഠിക്കുന്ന ഇമാം അബ്ദുൽ കരീം മൗലവി എരുമേലിയുടെ പുണ്യമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ പറഞ്ഞു. എരുമേലിയിൽ മൗലവിയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

താൻ ആദ്യമായി വൈദികനായ ദിവസം മൗലവി കെട്ടിപിടിച്ചു അനുഗ്രഹിച്ചകാര്യം ബിഷപ്പ് ഓർത്തെടുത്തു . ബിഷപ്പ് ആയപ്പോഴും മൗലവി അടുത്തെത്തി അനുഗ്രഹം നൽകിയിരുന്നു . അദ്ദഹത്തിന്റെ പ്രാർത്ഥന യും അനുഗ്രഹവും തന്റെ ജീവിതത്തിലെ പല പ്രതിസന്ധികളിലും സഹായകരമായിട്ടുണ്ട് എന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പ് മാത്യു അറയ്ക്കലിന്റെ അടുത്ത സുഹൃത്താണ് അബ്ദുൽ കരീം മൗലവി. എരുമേലി സ്വദേശികളായ ഇരുവരും മതപുരോഹിതരായി മാറുന്നതിന് മുമ്പ് പഠനത്തിനായി ചെറുപ്പത്തിൽ ഏറെ ക്ലേശത അനുഭവിച്ചവരാണ്. കിലോമീറ്ററുകൾ നടന്ന് യാത്ര ചെയ്ത് പഠിച്ചാണ് ഇരുവരും മതപഠനരംഗത്ത് ശോഭിച്ചത്. അന്ന് തുടങ്ങിയ സ്നേഹബന്ധം ഇന്നും തീഷ്ണമായി തുടരുന്നു. ..

എരുമേലി പ്രസ് ക്ലബ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിനോട് അനുബന്ധിച്ചാണ് ഇമാം അബ്ദുൽ കരീം മൗലവിയെ ആദരിക്കൽ ചടങ്ങു നടത്തിയത്.

ചടങ്ങിന്റെ ഉദ്‌ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ആദരിക്കൽ ചടങ്ങിൽ അമ്പലപ്പുഴ പേട്ടതുളളൽ സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ മംഗളാശംസകൾ നൽകി.

ആലങ്ങാട് പേട്ടതുളളൽ സംഘം സെക്കട്ടറി രാജേഷ് പുറയാറ്റുകളരി, ആൻറ്റോ ആൻറ്റണി എംപി, രാജു എബ്രഹാം എംഎൽഎ, എരുമേലി ജമാഅത്ത് പ്രസിഡൻറ്റ് അഡ്വ. പി എച്ച് ഷാജഹാൻ, ജമാഅത്ത് മുൻ പ്രസിഡന്റ്‌ പി എ ഇർഷാദ്, വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീളാദേവി, പ്രഭാഷകനായി ഗിന്നസ് റെക്കോർഡ് നേടിയ ഡോ.ബിനു കണ്ണന്താനം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് ആശാ ജോയി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, അയ്യപ്പ സേവാ സമാജം സംസ്ഥാന സംഘടനാ സെക്കട്ടറി മനോജ് എസ് നായർ,  എസ്ഡിപിഐ പ്രവാസി ഫോറം സംസ്ഥാന പ്രസിഡൻറ്റ് വി എം സുലൈമാൻ മൗലവി, എസ്എൻഡിപി യൂണിയൻ പ്രസിഡൻറ്റ് കെ ബി ഷാജി, സെക്കട്ടറി ശ്രീകുമാർ ശ്രീപാദം, അമ്പലപ്പുഴ പേട്ടതുളളൽ സംഘം പ്രസിഡൻറ്റ് ഗോപാലകൃഷ്ണ പിളള, ജാമിഅ ദാറുൽ ഫതഹ് അറബിക് കോളേജ് ചെയർമാൻ മുഹമ്മദ് ഇസ്മായിൽ മൗലവി അൽഖാസിമി, എംഇഎസ് സംസ്ഥാന കമ്മറ്റി അംഗം നെജീബ് പറപ്പളളി, ബിജെപി ജില്ലാ കമ്മറ്റി അംഗം അനിയൻ എരുമേലി, സിപിഎം ലോക്കൽ സെക്കട്ടറി പി കെ ബാബു, മുക്കൂട്ടുതറ ലോക്കൽ കമ്മറ്റി അംഗം പി ആർ സാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്റ് അജി എം കൃഷ്ണ, വിശ്വകർമ മഹാസഭാ ശാഖാ പ്രസിഡൻറ്റ് സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മത സാമുദായിക, രാഷ്ട്രീയ,സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

തുടർന്ന് നോമ്പുതുറയും ഇഫ്താർ വിരുന്നും നടന്നു. എരുമേലി പ്രസ് ക്ലബ് ഭാരവാഹിയായ സുനിൽ പാറയ്ക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സോജൻ ജേക്കബ് സ്വാഗതം ആശ്വസിച്ചു. സി ആർ ശ്യാം നന്ദി പറഞ്ഞു.