ബൈക്കും ലോറിയും കൂട്ടിയിടിച്ച് പള്ളി ഇമാം മരിച്ചു.

ബൈക്കും ലോറിയും കൂട്ടിയിടിച്ച്  പള്ളി ഇമാം മരിച്ചു.

എരുമേലി : ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പള്ളി ഇമാം മരിച്ചു.

മണിമല പൊന്തൻ പുഴ ജുമാ മസ്ജിദ് ഇമാം ആലപ്ര പാറയോലിക്കൽ അബ്ദുൽ റഹീം മുസലിയാർ (62) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടു കൂടിയാണ് അബ്ദുൽ റഹീം സഞ്ചരിച്ചിരുന്ന ബൈക്ക് മുക്കട ചാരുവേലിയിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചത്.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പേരക്കിടാവിനെ സന്ദർശിച്ച ശേഷം പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കബറടക്കം ബുധനാഴ്ച വൈകുന്നേരം നാലിന്് ആലപ്ര ജുമാ മസ്ജിജിദ് ഖബർസ്ഥാനിൽ.
ഭാര്യ: റംലാബീവി. മക്കൾ: നജീറ, നജീല, നദീർ.
മരുമക്കൾ: ഷാജി മ്രുട്ടപ്പളളി ), അഫ്സൽ (പൊന്തൻ പുഴ)

മരിച്ച അബ്ദുൽ റഹീം മുസലിയാർ റിട്ട. വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്നു. അദ്ദേഹം മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് അബ്ദുൽ കരിം മുസലിയാരുടെ സഹോദരനാണ്.